Advertisement

‘വായ അടയ്ക്കണം, അതാണ് നല്ലത്’; ദക്ഷിണകൊറിയൻ പ്രസിഡന്റിനോട് കിം ജോങ് ഉന്നിന്റെ സഹോദരി

August 19, 2022
Google News 2 minutes Read

ആണവ നിരായുധീകരണത്തിന് പകരം സാമ്പത്തിക സഹായം നൽകാമെന്ന് ആവർത്തിച്ച ദക്ഷിണ കൊറിയയുടെ വാ​ഗ്ദാനത്തിനെതിരെ ഉത്തരകൊറിയ രം​ഗത്ത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് വായ അടയ്ക്കണമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ പ്രസ്താവനക്ക് ആദ്യമായാണ് ഉത്തരകൊറിയ മറുപടി നൽകുന്നത്. അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് വായ അടയ്ക്കുന്നായിരിക്കും കൂടുതൽ നല്ലതെന്ന് കിം യോ ജോംഗ് പറഞ്ഞതായാണ് റിപ്പോർട്ട്.

ദക്ഷിണ കൊറിയൻ പ്രസിഡൻറ് വിഡ്ഢിത്തം പറയുന്നതിനുപകരം അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് നല്ലത് വായ അടയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ ചിന്തകൾ ലളിതവും ബാലിശവുമാണെന്നും ഉത്തരകൊറിയയുടെ ബഹുമാനത്തിനും ആണവായുധത്തിനും സാമ്പത്തിക സഹകരണവും വ്യാപാരവും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കരുതുന്നുവെന്നും കിം യോ ജോംഗ് പറഞ്ഞു.

Read Also: രാജ്യമാകെ കൊവിഡ് പടര്‍ന്നപ്പോള്‍ കിം ജോങ് ഉന്‍ പനിപിടിച്ച് ഗുരുതരാവസ്ഥയിലായി; വെളിപ്പെടുത്തലുമായി സഹോദരി

അതേസമയം ഉത്തരകൊറിയയുടെ പ്രതികരണത്തിനെതിരെ ദക്ഷിണ കൊറിയയും രം​ഗത്തെത്തി. ജോങിന്റെ പ്രസ്താവന വളരെ അനാദരവും നീചവുമാണെന്ന് ദക്ഷിണ കൊറിയ വിശേഷിപ്പിച്ചു. ആണവായുധ വികസനം അവസാനിപ്പിച്ച് ആണവനിരായുധീകരണം ആരംഭിച്ചാൽ ഉത്തരകൊറിയയ്ക്ക് ഘട്ടം ഘട്ടമായുള്ള സാമ്പത്തിക സഹായം നൽകാൻ തയാറാണെന്നായിരുന്നു പ്രസിഡന്റ് ‌ യൂൺ സോ ക്യോൾ പറഞ്ഞത്.

Story Highlights: North Korea tells South Korean president to ‘shut his mouth’ after offer of aid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here