Advertisement

പശുക്കടത്ത് കേസ്; തൃണമൂല്‍ നേതാവും സ്റ്റാഫും സിബിഐ കസ്റ്റഡിയില്‍ തുടരും

August 19, 2022
Google News 2 minutes Read
TMC leader Anubrata Mondal in cbi custody cattle smuggling scam

പശുക്കുട്ടികളെ കടത്തിയ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മൊണ്ഡലും പേഴ്‌സണല്‍ സ്റ്റാഫും സിബിഐ കസ്റ്റഡിയില്‍ തുടരും. പേഴ്‌സണല്‍ സ്റ്റാഫിന്റെ റിമാന്‍ഡ് പ്രത്യേക കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. ജൂണ്‍ 9നാണ് അനുബ്രത മൊണ്ടലിന്റെ അംഗരക്ഷകന്‍ സൈഗാള്‍ ഹുസൈനെ പശുക്കടത്ത് കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്.

തന്റെ പേരിലുള്ള കണക്കില്‍പ്പെടാത്ത സ്വത്ത് വകകളുടെ സ്രോതസ് സിബിഐ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ ഹുസൈന്‍ വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് റിമാന്‍ഡ് നീട്ടാന്‍ കോടതി ഉത്തരവിട്ടത്. ആഗസ്റ്റ് 12 ന് സിബിഐ അറസ്റ്റ് ചെയ്ത അനുബ്രത മൊണ്ഡലിനെ ചോദ്യം ചെയ്ത് വരികയാണ്. തൃണമൂല്‍ നേതാവിന് പശുക്കുട്ടി കടത്തിന് പിന്നില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് സിബിഐ പറയുന്നത്.

2020ല്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അനുബ്രത മൊണ്ഡലിന്റെ പേര് പശുക്കടത്ത് കുംഭകോണക്കേസില്‍ ഉയര്‍ന്നത്. സി.ബി.ഐയുടെ കണക്കനുസരിച്ച്, 2015നും 2017നും ഇടയില്‍ 20,000ലധികം കന്നുകാലികളുടെ തലകള്‍ അതിര്‍ത്തി രക്ഷാ സേന അതിര്‍ത്തിക്കപ്പുറം കണ്ടെത്തിയിരുന്നു.

Read Also: ചില്ലറ മണി ഹെയ്സ്റ്റ്: എസ് ബി ഐയില്‍ നിന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാനില്ല; സിബിഐ അന്വേഷണം

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബിര്‍ഭൂമിലെ ഇല്ലംബസാര്‍ കന്നുകാലി ചന്തയിലേക്ക് കൊണ്ടുവന്ന പശുക്കുട്ടികളെ തന്റെ രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്ത് ബംഗ്ലാദേശിലേക്ക് കടത്തിയെന്നതാണ് മൊണ്ടലിനെതിരായ ആരോപണം.

Story Highlights: TMC leader Anubrata Mondal in cbi custody cattle smuggling scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here