പിടിവാശി ഒഴിവാക്കി ചര്‍ച്ചയ്ക്ക് തയ്യാറാകണം; ആവിക്കല്‍തോട് സമരത്തിന് പിന്തുണയുമായി യുഡിഎഫ്

കോഴിക്കോട് ആവിക്കല്‍തോട് നടക്കുന്ന ജനകീയ സമരത്തിന് പിന്തുണയുമായി യുഡിഎഫ്. ഉമ്മന്‍ ചാണ്ടി ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാതെ പദ്ധതികള്‍ നടപ്പാക്കില്ലായിരുന്നുവെന്ന് പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു. ജനവാസം ഇല്ലാത്ത മേഖലകളില്‍ കൊണ്ടുവരേണ്ട പദ്ധതിയാണ് മലിന ജല പ്ലാന്റുകള്‍. സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കി ചര്‍ച്ചയ്ക്ക് തയ്യാറാവണം. പകരം സ്ഥലം കാണിച്ചു കൊടുക്കാനും തയ്യാറാണ് എന്നും യുഡിഎഫ് വ്യക്തമാക്കി.
കോര്‍പ്പറേഷന്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് അപ്രായോഗികവും ജനവിരുദ്ധവുമാണ്. പതിനായിരക്കണക്കിന് ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന പ്രദേശത്ത് ഇങ്ങിനെയൊരു പ്ലാന്റ് കൊണ്ടുവരുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. പ്രദേശത്തെ ജനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണം.
ഏകപക്ഷീയമായ തീരുമാനം ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്നത് ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് യോജിച്ചതല്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അനാവശ്യ പിടിവാശി അവസാനിപ്പിക്കണം.
ആവിക്കല്‍ പ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ യു.ഡി.എഫ് ഒപ്പമുണ്ടാകും. പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
Story Highlights: udf will support Avikkal Thodu strike against Sewage Treatment Plant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here