കാമുകനൊപ്പമുള്ള വിഡിയോ ഭർത്താവിന് അയച്ചു; മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ വിഷമത്തിൽ മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ തുമകുരുവിലാണ് സംഭവം. പി.എച്ച് കോളനിക്ക് സമീപം താമസിക്കുന്ന സമീയുള്ളയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനു തന്റെ മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം സൗദി അറേബ്യയിലേക്ക് പോവുകയായിരുന്നു. ( wife escaped with her lover and husband committed suicide )
സൗദി അറേബ്യയിലെത്തിയ സാഹിറ കാമുകനൊപ്പമുള്ള വിഡിയോ സമീയുള്ളക്ക് അയച്ചു കൊടുത്തു. കാമുകന്‍ കൂടെയുള്ള അവസരങ്ങളിൽ, സാഹിറ ഭര്‍ത്താവിനെ വിഡിയോ കോള്‍ വിളിച്ചിരുന്നതായും അപ്പോഴെല്ലാം കാമുകനെ കാണിച്ച് ഭര്‍ത്താവിനെ പരിഹസിച്ചിരുന്നതായും പൊലീസ് പറയുന്നു.
Read Also: എലത്തൂർ പൊലീസ് സ്റ്റേഷൻ സീനിയർ സിപിഒയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
മൂന്ന് മക്കളും ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വിഷം കഴിച്ച യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാമുകനൊപ്പം പോയ ഭാര്യ ഗൾഫിൽ നിന്ന് ഫോൺ വഴി സമീയുള്ളയെ കളിയാക്കാറുണ്ടായിരുന്നു.
കാമുകനുമായി സന്തുഷ്ടയാണെന്ന് കാണിക്കാനായി സൈറ ബാനു സമീയുള്ളയെ വീഡിയോ കോളിൽ വിളിച്ച് പരിഹസിക്കുക പതിവായിരുന്നു. തിരിച്ചുവരണമെന്ന് മക്കൾ പല തവണ കരഞ്ഞുപറഞ്ഞിട്ടും സൈറ ബാനുവിന്റെ മനസ്സ് മാറിയില്ല. മതാപിതാക്കളോടും ഭര്‍ത്താവിനോടും പറയാതെയാണ് സൈറ ബാനു വിദേശത്തേക്ക് പോയത്.
Story Highlights: wife escaped with her lover and husband committed suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here