Advertisement

കുട്ടികളെ കാറിൽ ഉപേക്ഷിക്കുന്നവർ ജാ​ഗ്രതൈ; ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്

August 20, 2022
Google News 3 minutes Read
$1,361 fine for leaving children in cars; Abu Dhabi Police

യു.എ.ഇയിൽ കുട്ടികളെ ശ്രദ്ധിക്കാതെ കാറുകളിൽ ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ (1,361 ഡോളർ) പിഴ ചുമത്താൻ തീരുമാനം. ഇത്തരം സംഭവങ്ങളിലൂടെ കുട്ടികൾക്ക് പരിക്ക് പറ്റാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. യു.എ.ഇയിലെ താപനില 48 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുകയാണ്. കടുത്ത വേനലുള്ള സമയത്ത് കുട്ടികളെ വാഹനങ്ങളിൽ ഉപേക്ഷിക്കുന്നത് വളരെ അപകടകരമാണ്. ( $1361 fine for leaving children in cars; Abu Dhabi Police ).

“കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തിൽ ഉപേക്ഷിക്കുന്ന രക്ഷിതാവിന് കുറഞ്ഞത് 5,000 ദിർഹം പിഴ ചുമത്തും. ഇതോടൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും. കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തിൽ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച നിരവധി സംഭവങ്ങൾ യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് “. – അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ് ഹമദ് അൽ ഇസൈ പറഞ്ഞു. എമറാത്ത് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

Read Also: യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; വലയിൽ വീഴരുതെന്ന് ഇന്ത്യൻ എംബസി

ഫോൺ കോളിൽ മുഴുകി കുഞ്ഞിനെ കാറിൽ മറന്നുപോയ പിതാവിന്റെ സംഭവം ഒരു സംവിധായകൻ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും അൽ ഇസൈ വെളിപ്പെടുത്തി. കുഞ്ഞിനെ കാറിലിരുത്തി എയർ കണ്ടീഷൻ ഓഫാക്കിയ ശേഷമാണ് അദ്ദേഹം പുറത്തിറങ്ങി ഫോണിൽ സംസാരിച്ചത്. ഏറെ നേരമായിട്ടും പിതാവ് കാർ തുറക്കാതായതോടെ കുഞ്ഞ് മരിച്ചിരുന്നു. ഈ സംഭവത്തെ എല്ലാവരും ഒരു മുന്നറിയിപ്പായി എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: $1,361 fine for leaving children in cars; Abu Dhabi Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here