Advertisement

യുഎസ് ഏവിയേഷൻ മ്യൂസിയത്തിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റായി ക്യാപ്റ്റൻ സോയ അഗർവാൾ

August 20, 2022
Google News 4 minutes Read

16,000 കിലോമീറ്റർ ദൂരം പിന്നിട്ട് ഉത്തരധ്രുവത്തിന് മുകളിലൂടെ വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റായ ബോയിംഗ്-777 വിമാനത്തിന്റെ എയർ ഇന്ത്യ പൈലറ്റായ ക്യാപ്റ്റൻ സോയ അഗർവാൾ എസ്എഫ്ഒ ഏവിയേഷൻ മ്യൂസിയത്തിൽ ഇടം നേടി. ബോയിങ് 777 വിമാനത്തിൽ സാൻ ഫ്രാൻസിസ്‌കോയിൽനിന്ന് ആരംഭിച്ച് ബെംഗളൂരുവിൽ അവസാനിച്ച യാത്രയ്ക്ക് എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാളാണ് നേതൃത്വം നൽകിയിരുന്നത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന റൂട്ട് യാത്രയായിരുന്നു അത്. ഈ നേട്ടത്തിനുള്ള അംഗീകാരമായാണ് യുഎസ് ആസ്ഥാനമായുള്ള ഏവിയേഷൻ മ്യൂസിയം സോയ അഗർവാളിന് തങ്ങളുടെ മ്യൂസിയത്തിൽ ഇടം നൽകിയത്.(Captain Zoya Agarwal becomes 1st Indian female pilot to get place at US Aviation Museum)

ഈ മൂസിയത്തിലെ ഏക മനുഷ്യൻ താനാണെന്നാണ് എസ്എഫ്ഒ ഏവിയേഷൻ മ്യൂസിയം എന്നറിയപ്പെടുന്ന സാൻ ഫ്രാൻസിസ്കോ ഏവിയേഷൻ ലൂയിസ് എ ടർപൻ ഏവിയേഷൻ മ്യൂസിയത്തിൽ പൈലറ്റായി ഇടം കണ്ടെത്തിയ ക്യാപ്റ്റൻ സോയ അഗർവാൾ എഎൻഐയോട് പറഞ്ഞത്. “ആ മ്യൂസിയത്തിലെ ഏക ജീവനുള്ള വസ്തു ഞാൻ ആണ് എന്നത് തന്നെ ഏറെ അത്ഭുതപ്പെടുത്തി എന്നും ഇതിൽ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്” എന്നും സോയ പറഞ്ഞു. ഈ നേട്ടം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്കും യുവാക്കൾക്കും അവരുടെ സ്വപ്നങ്ങൾ പ്രചോദനമാകും.

“ഞങ്ങളുടെ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയ ആദ്യത്തെ വനിതാ ഇന്ത്യൻ പൈലറ്റാണ് സോയ. എയർ ഇന്ത്യയിലെ അവരുടെ ശ്രദ്ധേയമായ കരിയറും 2021 ലെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന റൂട്ട് യാത്രയും എല്ലാവർക്കും പ്രചോദനം നൽകുന്ന ഒന്നാണ്. മറ്റ് പെൺകുട്ടികളെയും സ്ത്രീകളെയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിനുള്ള അവളുടെ പ്രതിബദ്ധത ആഴത്തിൽ പ്രചോദിപ്പിക്കുന്നതാണ് എന്നാണ് സാൻ ഫ്രാൻസിസ്കോ ഏവിയേഷൻ മ്യൂസിയത്തിലെ ഒരു ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞത്.

Story Highlights: Captain Zoya Agarwal becomes 1st Indian female pilot to get place at US Aviation Museum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here