അട്ടപ്പാടി മധു കേസ്; പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് SC/ ST കോടതി

അട്ടപ്പാടി മധു കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് SC/ ST കോടതി.
പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഭിഭാഷകൻ മുന്നറിയിപ്പ് നൽകി.
ഹൈക്കോടതിയിൽ വിചാരണ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും
മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെ മോശം വാർത്തകർ വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിരുന്നതായി കോടതി പറഞ്ഞു . 3,6, 8 , 10 ,l 2 പ്രതികളുടെ അഭിഭാഷകനെതിരെയാണ് കോടതിയുടെ പരാമർശം. ജാമ്യം റദ്ദാക്കിയുള്ള വിധിയിലാണ് ജഡ്ജി ഇക്കാര്യങ്ങൾ പരാമർശിച്ചത്.
അതേസമയം അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് കോടതി റദ്ദാക്കി. കോടതിയിൽ ഹാജരായ 4–ാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, 15–ാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ള 9 പേർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു. മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ പ്രത്യേക കോടതി ജഡ്ജി കെ.എം.രതീഷ് കുമാറാണ് ജാമ്യം റദ്ദാക്കിയത്.
Read Also: ‘അവരെന്തിനാണ് വനത്തിനുള്ളില്‍ കയറിയത്? ആരാണ് അനുവാദം കൊടുത്തത്?; മധുവിന്റെ സഹോദരി ചോദിക്കുന്നു
കേസ് അട്ടിമറിക്കുന്നതിന് പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന പ്രോസിക്യൂഷൻ ഹർജിയിലാണ് നടപടി. ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അടുത്തിടെ കേസിലെ 13 സാക്ഷികൾ കൂറുമാറിയിരുന്നു.
Story Highlights: Court against Defense counsel in Madhu murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here