‘പ്രിയ വര്‍ഗീസിന് യോഗ്യതയില്ല, കണ്ണൂര്‍ വി.സി പെരുമാറുന്നത് ഭരണകക്ഷി അംഗത്തെ പോലെ’; ആഞ്ഞടിച്ച് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല നിയമനത്തില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിസിയെ പോലെയല്ല, ഭരണകക്ഷി അംഗത്തെ പോലെയാണ് വി സി പെരുമാറുന്നതെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. വിസിയുടെ നടപടികള്‍ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയ ആരിഫ് മുഹമ്മദ് ഖാന്‍, ഭരിക്കുന്നവരെ തൃപ്തിപ്പെടുത്താനാണ് വി സി ശ്രമിക്കുന്നതെന്നും തുറന്നടിച്ചു.(governor arif mohammad khan against kannur vc and priya varghese)
പ്രിയാ വര്‍ഗീസിന് വേണ്ടത്ര യോഗ്യതയില്ലെന്നും വേണ്ടത്ര അധ്യാപന പരിചയമില്ലെന്നും അക്കാര്യം പ്രഥമദൃഷ്ട്യാ വ്യക്തമായെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നടന്ന നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കും. ബന്ധുത്വ നിയമനത്തിനുള്ള കേന്ദ്രങ്ങളായി സര്‍വകലാശാലയെ മാറ്റാന്‍ കഴിയില്ല. രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയായി മാറ്റിയിരിക്കുകയാണ് സര്‍വകലാശാലകളെ.
താന്‍ ചാന്‍സലറായിരിക്കെ ഇതനുവദിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള സര്‍വകലാശാലക്ക് തനിക്കെതിരെ പ്രമേയം കൊണ്ടുവരാമെന്നും താന്‍ തന്റെ ചുമതലയാണ് നിര്‍വഹിക്കുന്നതെന്നും വ്യക്തമാക്കി.
Read Also: കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം മരവിപ്പിച്ചു; സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍
നിരവധി വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം വിവാദമാകുന്നതും നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചതും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് ഒന്നാം റാങ്കില്‍ വന്ന പ്രിയ വര്‍ഗീസ് എന്നതും പോര് രൂക്ഷമാക്കുന്നു. കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനര്‍നിയമനം നല്‍കണമെന്നത് സര്‍ക്കാര്‍ തീരുമാനമായിരുന്നു. ഇതു ഗവര്‍ണറെ പ്രകോപിതാക്കുകയും മന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പരസ്യപോരിന് ഇടയാക്കുകയും ചെയ്തിരുന്നു.
Story Highlights: governor arif mohammad khan against kannur vc and priya varghese