Advertisement

കണ്ണൂര്‍ സര്‍വകലാശാല വിവാദം: രണ്ടാം റാങ്കുകാരന് യുജിസി നെറ്റ് ഇല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്

August 20, 2022
Google News 3 minutes Read

ഏറെ വിവാദമായ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയ്ക്ക് യുജിസി നെറ്റ് ഇല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ നെറ്റ് യോഗ്യത ഇല്ലാത്തത് ജോസഫ് സ്‌കറിയയ്ക്കാണ്. ബിരുദ പരീക്ഷയില്‍ പ്രിയാ വര്‍ഗീസിന് 70 ശതമാനം മാര്‍ക്കും ജോസഫ് സ്‌കറിയയ്ക്ക് 52 ശതമാനം മാര്‍ക്കുമാണെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു. ( kannur university row second rank holder didn’t have ugc Net)

ജോസഫ് സ്‌കറിയയ്ക്ക് പി ജി പരീക്ഷയ്ക്ക് ലഭിച്ചത് 55 ശതമാനം മാര്‍ക്കാണെന്നും വിവരാവകാശ രേഖ തെളിയിക്കുന്നുണ്ട്. 1991 മുതലാണ് കോളജ് അധ്യാപനത്തിനുള്ള അടിസ്ഥാന യോഗ്യതയായി യുജിസി നെറ്റിനെ പരിഗണിച്ചുതുടങ്ങിയത്. ജോസഫ് സ്‌കറിയ ബി ജി യോഗ്യത നേടുന്നത് 1992ലാണ്.

Read Also:

മതിയായ യോഗ്യതയില്ലാതെയാണ് പ്രിയാ വര്‍ഗീസ് നിയമനമെന്ന് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ കാലം എക്‌സ്പീരിയന്‍സായി പരിഗണിക്കാമെന്ന നിലപാടിലായിരുന്നു കണ്ണൂര്‍ സര്‍വകലാശാല. എന്നാല്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഗോപിനാഥ് രവീന്ദ്രന്‍ പെരുമാറുന്നത് ഭരണകക്ഷിഅംഗത്തെ പോലെയാണെന്നുമായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.

Story Highlights: kannur university row second rank holder didn’t have ugc Net

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here