ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസന്‍സ് സ്വന്തമാക്കാം; പരിശീലനം നൽകുന്നത് നോര്‍ക്ക റൂട്ട്‌സ് വഴി

വിദേശ രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസന്‍സ് നേടാനായി നോര്‍ക്ക റൂട്ട്‌സ് വഴി ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നു. നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് ( NICE ACADEMY) മുഖേനെയാണ് നോര്‍ക്ക റൂട്ട്‌സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലെ നഴ്‌സിംഗ് മേഖലകളിൽ തൊഴില്‍ നേടാൻ അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷ പാസാകണമെന്നാണ് ചട്ടം. ( Nursing Licensure in Gulf Countries through Norca Roots )
കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ അംഗീകൃത സ്ഥാപനമാണ് നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (NICE). HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിനായാണ് പരിശീലനം നൽകുന്നത്. ബിഎസ് സി നഴ്‌സിംഗും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
Read Also: യു.കെയിൽ നേഴ്സ്: ഫാസ്റ്റ്‌ട്രാക്ക് റിക്രൂട്ടുമെന്റുമായി നോര്‍ക്ക റൂട്ട്‌സ്
നോര്‍ക്ക റൂട്ട്‌സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവര്‍ക്കും നഴ്‌സിംഗിൽ കൂടുതല്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പരിശീലനം. കോഴ്‌സ് തുകയുടെ 75 ശതമാനം നോര്‍ക്ക വഹിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യമായി പരിശീലനം നൽകും.
താല്‍പര്യമുള്ളവര്‍ 2022 ആഗസ്റ്റ് 30 നു മുമ്പ് www.norkaroots.org വെബ്ലൈറ്റില്‍ നല്കിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോൺ; 1800-425-3939.
Story Highlights: Nursing Licensure in Gulf Countries through Norca Roots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here