Advertisement

കാസർകോട് അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച; പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു

August 20, 2022
Google News 1 minute Read

കാസർകോട് മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച. അഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു. രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്നിട്ടുണ്ട്. രാത്രി 12 നും പുലർച്ചെ 5.30 യ്ക്കുമിടയിലാണ് സംഭവം.

പൂജാരി അമ്പലത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം ശ്രീകോവിലിന്റെ വാതിൽ കുത്തി തുറന്നാണ് മോഷണം നടന്നത്. ജന്മാഷ്ടമി ദിവസത്തെ കാണിക്ക വരവും ഭണ്ഡാരത്തിലുണ്ടായിരുന്നു. മഞ്ചേശ്വരം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Robbery at Ayyappa Temple in Kasaragod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here