Advertisement

‘ഓപ്പറേഷൻ നിരീക്ഷണം’ കൊച്ചി നഗരത്തിൽ രണ്ട് ലക്ഷം ക്യാമറകൾ, മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കും; പൊലീസ്

August 21, 2022
3 minutes Read

‘ഓപ്പറേഷൻ നിരീക്ഷണം’ കൊച്ചി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കാൻ പദ്ധതിയുമായി കേരള പൊലീസ്. പത്ത് ദിവസത്തിനിടയിൽ മൂന്ന് കൊലപാതകങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. (2lakhs new cameras will place on kochi city says police)

നിസ്സാര കാരണങ്ങളുടെ പേരിലുള്ള തർക്കം കൊലപാതകങ്ങളിലേക്ക് വഴിമാറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം സൗത്തിലും, കാക്കനാട് ഫ്ലാറ്റിലും കൊലപാതകമുണ്ടായത് ലഹരിയുടെ പേരിലാണ്. ഈ സഹാചര്യത്തിലാണ് നഗരത്തിൽ നിരീക്ഷണം ശക്തമാക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ഓപ്പറേഷൻ നിരീക്ഷണം തുടങ്ങുന്നത്.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

രണ്ട് ലക്ഷം നിരീക്ഷണ ക്യാമറയാണ് മൂന്ന് മാസത്തിനുള്ളിൽ നഗരത്തിൽ തയ്യാറാക്കുന്നത്. നിലവിൽ 20,000 ക്യാമറകളാണ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും മിനിമം 8000 ക്യാമറകൾ സ്ഥാപിക്കാനാണ് പൊലീസിൻ്റെ തീരുമാനം. കച്ചവടക്കാർ, ഫ്ലാറ്റ് ഉടമകൾ,അടക്കമുള്ളവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഓൾ കേരള ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷനും മർച്ചൻറ് അസോസിയേഷൻ, അട്ക്കമുള്ളവർ പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights: 2lakhs new cameras will place on kochi city says police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top