Advertisement

22.48 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ലെഫ്റ്റനെന്റ് കേണലും സുബേദാർ മേജറും അറസ്റ്റിൽ

August 21, 2022
Google News 2 minutes Read
CBI arrests Soldiers in bribery case

അഴിമതി കേസിൽ 2 സൈനിക ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒരു ലെഫ്റ്റനെന്റ് കേണലും ഒരു സുബേദാർ മേജറുമാണ് അറസ്റ്റിലായത്. ഹരിയാനയിലെ അംബാല കന്റോണ്മെന്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 22.48 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. 2 കോൺട്രാക്ടർമാരെയും സിബിഐ അറസ്റ്റ് ചെയ്തു. ( CBI arrests Soldiers in bribery case ).

Read Also:

ലെഫ്റ്റനെന്റ് കേണൽ രാഹുൽ പവാർ, സുബേദാർ മേജർ പർദീപ് കുമാർ, കോൺട്രാക്ടർമാരായ ദിനേശ് കുമാർ, പ്രിത്പാൽ എന്നിവരാണ് പിടിയിലായത്. ലെഫ്റ്റനെന്റ് കേണലിന്റെ വസതിയിൽ നടത്തിയ തെരച്ചിലിൽ 32 ലക്ഷം രൂപയും 2 കോണ്ട്രാക്ട്ടർമാരിൽ നിന്നുമായി 16 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. അംബാല കന്റോണ്മെന്റിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവർ കൈക്കൂലി വാങ്ങിയത്. കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് സിബിഐ വ്യക്തമാക്കി.

കൈക്കൂലി ആവശ്യപ്പെട്ടതിനും കൈക്കൂലി വാങ്ങിയതിനും രണ്ട് സൈനിക ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ടെൻഡറുകളും ഓർഡറുകളും സ്വകാര്യ കരാറുകാർക്ക് നൽകാമെന്ന് പറഞ്ഞാണ് കരസേനാ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം.

Story Highlights: CBI arrests Soldiers in bribery case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here