പാഞ്ഞെത്തിയ ഇന്നോവ സ്കൂട്ടിയെ ഇടിച്ചുതെറിപ്പിക്കുന്ന ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, ഒരാൾ തൽക്ഷണം മരിച്ചു

കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നോവ കാറും സ്‌കൂട്ടിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ തൽക്ഷണം മരിച്ചു. സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണ സ്ത്രീയുടെ നില അതീവ ഗുരുരതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ( CCTV footage of Innova Scooty crash )
ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ഇതിന് തൊട്ടടുത്തുള്ള കടയിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡിന്റെ ഇടതുവശം ചേർന്ന് സ്കൂട്ടിയിൽ പോവുകയായിരുന്ന ഭാര്യയെയും ഭർത്താവിനെയുമാണ് ഇന്നോവ കാർ ഇടിച്ചുതെറിപ്പിക്കുന്നത്.
എതിർ ദിശയിലൂടെ അമിത വേഗതയിലെത്തിയ ഇന്നോവയാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ പർദ ധരിച്ച സ്ത്രീ ദൂരേയ്ക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അല്പസമയം മുമ്പാണ് കടയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ഇന്നോവ കാർ നിയന്ത്രണം വിട്ടുവന്നതാണെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്.
Story Highlights: CCTV footage of Innova Scooty crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here