Advertisement

ലോകായുക്ത ഭേദഗതിയിൽ എതിർപ്പറിയിച്ച് സിപിഐ; നിർദേശങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

August 21, 2022
Google News 2 minutes Read
CPI opposes Lokayukta amendment

ലോകായുക്ത നിയമ ഭേദഗതിയിൽ സിപിഐഎമ്മിനെ സിപിഐ വിയോജിപ്പറിയിച്ചു. ലോകായുക്ത ഭേദഗതി നിയമത്തിൻ്റെ അന്തസത്ത ഇല്ലാതാക്കുന്നതാണെന്ന വിമർശനമാണ് ഉഭയകക്ഷി ചർച്ചയിൽ സിപിഐ ഉന്നയിക്കുന്നത്. ഇതോടൊപ്പം ബദൽ നിർദ്ദേശങ്ങളും സിപിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. സിപിഐയുടെ നിർദേശങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ( CPI opposes Lokayukta amendment ).

ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ സമവായ നിർദ്ദേശങ്ങൾ മുന്നോട്ടുച്ചിട്ടുണ്ട്. സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതി രൂപീകരിക്കണമെന്നും ലോകായുക്തയുടെ തീർപ്പ് തള്ളാൻ അധികാരം നൽകണമെന്നുമാണ് സി.പി.ഐയുടെ സമവായ നിർദേശം.

Read Also: നിലപാട് പരസ്യമായി പറയില്ല; ലോകായുക്തയില്‍ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം

ഭേദഗതി വരുമ്പോൾ ലോകായുക്തയുടെ തീർപ്പുകൾ പുനപരിശോധിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനായിരിക്കും. അത് പാടില്ലെന്നാണ് നേരത്തേ തന്നെ സി.പി.ഐ ഉന്നയിക്കുന്ന ആവശ്യം. ലോകായുക്തയുടെ മൂർച്ച ഇല്ലാതാക്കുന്ന നടപടിയാണതെന്നാണ് ആദ്യം മുതലേ സി.പി.ഐയുടെ വിമർശനം.

തീർപ്പുകൾ പുനപരിശോധിക്കാനുള്ള അധികാരം സർക്കാരിന് നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിക്ക് നൽകണമെന്നാണ് സി.പി.ഐയുടെ നിർദേശം. നിയമവശങ്ങൾ പരിശോധിച്ച് നടപടി കൈക്കൊള്ളണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്.

Story Highlights: CPI opposes Lokayukta amendment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here