ഗവർണർ ആർഎസ്എസ് കാര്യവാഹിന്റെ അധിക പണി എടുക്കുന്നു: ഡിവൈഎഫ്ഐ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപ്പാക്കുന്നത് ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കണ്ണൂർ സർവകലാശാല വിഷയത്തിൽ സർവകലാശാലയുടെ സുതാര്യമായ സ്വയം ഭരണത്തിനെയും അത് നിർവഹിക്കാൻ നേതൃത്വം നൽകുന്ന സിന്‍ഡിക്കേറ്റിനേയും വെല്ലുവിളിച്ചു കൊണ്ട് ഏകാധിപത്യ സ്വഭാവം കാണിക്കുകയാണ്. (dyfi against aarif muhamed khan)
വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തിയ പരാമർശം തറവേലയുടെ ഭാഗമാണ്. മറ്റ് കേന്ദ്ര സർവകലാശാലകളിൽ ബിജെപി സംഘ പരിവാർ അജണ്ടകൾ നടത്തിയെടുക്കും പോലെ കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ചു കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മെറിറ്റ് തകർക്കാനാണ് ഗവർണ്ണർ ശ്രമിക്കുന്നത്. ഇത് സർവകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണ്. മുന്നേ കണ്ണൂരിൽ വച്ച് നടന്ന ദേശീയ ചരിത്ര കോൺഗ്രസിൽ ഗവർണ്ണർക്കെതിരെ നടന്ന പ്രതിഷേധവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുതയുടെ പുറകിലുണ്ട്.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
അക്കാദമിക് ബിരുദങ്ങൾ നേടി പ്രാഗത്ഭ്യം തെളിയിച്ച്, അദ്ധ്യാപകനായി വർഷങ്ങൾ ജോലി ചെയ്ത്, സെർച്ച് കമ്മിറ്റി തിരഞ്ഞെടുത്ത വ്യക്തിയാണ് കണ്ണൂർ വി.സി. എന്നാൽ ജീവിതത്തിലുടനീളം പലപല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച കരിയർ രാഷ്ട്രീയക്കാരനായി ഇന്ന് ബിജെപി പാളയത്തിലെത്തി അവരുടെ അജണ്ടകൾ നടത്തിക്കൊടുക്കാൻ പരിശ്രമിക്കുകയാണ് കേരള ഗവർണർ. കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ സർവകലാശാലകളെയും തകർക്കാൻ ശ്രമിക്കുകയാണ് കേരള ഗവർണറെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
Story Highlights: dyfi against aarif muhamed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here