Advertisement

വയനാട്ടിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവം; കേസ് ഒതുക്കി തീർക്കാൻ ശ്രമമെന്ന് കുടുംബം

August 21, 2022
2 minutes Read

വയനാട് നടവയലിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവത്തിൽ പ്രതികരിച്ച് കുടുംബം. പ്രതിക്ക് ജാമ്യം കിട്ടിയത് പൊലീസ് ഒത്താശയോടെയെന്ന് കുടുംബം ആരോപിച്ചു. പ്രതിക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ മാത്രമെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു.പൊലീസ് മൊഴി രേഖപ്പെടുത്താൻ എത്തിയത് യൂണിഫോമിലാണ് .ബാലാവകാശ ചട്ടങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപം. കേസ് ഒരുക്കി തീർക്കാൻ ശ്രമമെന്നും കുടുംബം ട്വൻറിഫോറിനോട് പറഞ്ഞു.

നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കാണ് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റത്. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയ്ക്ക് ആണ് അന്വേഷണ ചുമതല.

Read Also: വയനാട്ടിൽ ആദിവാസി വിദ്യാർത്ഥികളെ മർദിച്ച കേസ്; പ്രതി അറസ്റ്റിൽ

കഴിഞ്ഞ ചൊവ്വാഴ്‌ച വൈകുന്നേരമാണ് മൂന്ന് കുട്ടികളെ അയല്‍വാസി രാധാകൃഷ്ണന്‍ ക്രൂരമായി മര്‍ദിച്ചത്. തന്റെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. കാലിനും പുറത്തും പരുക്കേറ്റ കുട്ടികളെ പനമരം ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മര്‍ദനമേറ്റ കുട്ടികളില്‍ ഒരാള് നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയാതാണ്.

Story Highlights: Family on adivasi children were beaten up in wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top