രാകേഷ് ടിക്കായത്ത് ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ

ജന്തർ മന്തറിലെ കിസാൻ മോർച്ചയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതിനിടെ രാകേഷ് ടിക്കായത്തിനെ കസ്റ്റഡിയിലെടുത്തു. ഗാസിപൂർ അതിർത്തിയിൽ വച്ചാണ് ഡൽഹി പൊലീസ് അദ്ദേഹത്തെ പിടികൂടിയത്. ഡല്‍ഹിയില്‍ നാളെ കര്‍ഷക സമരം നടക്കാനിരിക്കെയാണ് ഭാരതീയ കിസാന്‍ യൂണിയന് (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നതാണ് ശ്രദ്ധേയം. ( Rakesh Tikait in custody of Delhi Police )
Read Also: കർഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം
സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഡല്‍ഹി പൊലീസിന്റെ ഭാഷ്യം. ഇതിന് പിന്നാലെ കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഡല്‍ഹി പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കി രാകേഷ് ടിക്കായത്തിന്റെ ട്വീറ്റ് എത്തിയിട്ടുണ്ട്.
നാളെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിൽ പങ്കെടുക്കാനായാണ് രാകേഷ് ടിക്കായത്ത് എത്തിയത്. നാളെ പ്രതിഷേധം തുടങ്ങുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഡല്‍ഹി-ഹരിയാനയിലെ തിക്രി അതിര്‍ത്തിയില്‍ പൊലീസ് സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.
Story Highlights: Rakesh Tikait in custody of Delhi Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here