Advertisement

മദ്യപാനം ചോദ്യം ചെയ്തു; കാഞ്ഞിരപ്പള്ളിയിൽ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്

August 21, 2022
Google News 1 minute Read
Two injured in knife attack in kanjirappally

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. കുന്നും ഭാഗം സ്വദേശി പ്രവീൺ (32) പുഞ്ചവയൽ സ്വദേശി ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. കുത്തേറ്റ പ്രവീണിനെ പാലായിലെ സ്വകാര്യശുപത്രിയിലും, ജിഷ്ണുവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആംബുലൻസ് ജീവനക്കാരാണ് കുത്തേറ്റവർ. മദ്യപാനം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കത്തികുത്തിന് പിന്നിലെന്നാണ് സൂചന. ഗുരുതര പരിക്കേറ്റ രണ്ട് ആംബുലൻസ് ജീവക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമികളിൽ ഒരാൾക്കും ആള് മാറി കുത്തേറ്റു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights: Two injured in knife attack in kanjirappally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here