Advertisement

‘പട്ടിണിയിലേക്കാണ് ഞങ്ങള്‍ പോകുന്നത്’; സര്‍ക്കാരിന്റെ പ്രകൃതി സൗഹൃദ പ്രചാരണത്തിനായി സിഎന്‍ജി ഓട്ടോയെടുത്തവര്‍ പറയുന്നു

August 22, 2022
Google News 3 minutes Read

സര്‍ക്കാരിന്റെ പ്രകൃതി സൗഹൃദ പ്രചാരണത്തിന്റെ ഭാഗമായി സിഎന്‍ജി ഓട്ടോറിക്ഷകള്‍ എടുത്ത് കുരുക്കിലായി ഓട്ടോറിക്ഷ തൊഴിലാളികള്‍. കോഴിക്കോട് നഗരത്തില്‍ സിറ്റി പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍ മുന്നൂറിലധികം തൊഴിലാളികളാണ് മാസങ്ങളായി വരുമാനം നിലച്ച് പട്ടിണിയിലായത്. പരാതിപരിഹാരത്തിനായി ഗതാഗത മന്ത്രി നടത്തിയ വാഹനീയം അദാലത്തിലും പരിഹാരമുണ്ടായില്ല. (auto drivers who buy cng autorickshaws dont get city permit in kozhikode)

കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പേടിച്ചാണ് കോഴിക്കോട് നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്നവര്‍ സിഎന്‍ജി വാഹനങ്ങള്‍ വാങ്ങിയത്. പക്ഷേ വാഹനങ്ങള്‍ ഇതുവരെ നഗരത്തിലിറക്കാന്‍ സാധിച്ചിട്ടില്ല. 2018-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പുതിയതായി 3000 പെര്‍മിറ്റുകള്‍ നല്‍കാം. ഇതില്‍ 2000 പെര്‍മിറ്റുകള്‍ ഇലക്ട്രിക് ഓട്ടോകള്‍ക്കായി മാറ്റിവച്ചു. ബാക്കിയുള്ള പെര്‍മിറ്റുകള്‍ സിഎന്‍ജി, എല്‍പിജി ഓട്ടോറിക്ഷകള്‍ക്ക് നല്‍കാനായിരുന്നു ധാരണ. ഇത് പ്രകാരം കഴിഞ്ഞ നവംബറില്‍ 134 സിഎന്‍ജി പെര്‍മിറ്റ് നല്‍കി. ഇതിന് ശേഷം പണമടച്ച് അപേക്ഷ നല്‍കിയവരും സിഎന്‍ജി ഓട്ടോറിക്ഷ വാങ്ങിയവരുമാണ് വെട്ടിലായത്.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

ലോണെടുത്തും മറ്റും ഓട്ടോറിക്ഷകള്‍ വാങ്ങിയ തൊഴിലാളികള്‍ ഇപ്പോള്‍ പട്ടിണിയിലാണ്. എട്ടുമാസമായി വണ്ടി പുറത്തെടുക്കാന്‍ കഴിയാത്തതിനാല്‍ ലോണടയ്ക്കാനോ വീട്ടുചെലവുകള്‍ക്കോ പണം ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മറ്റൊരു പണിയും അറിയില്ല. പട്ടിണിയുടെ വക്കിലാണ്. നിവൃത്തികേടുകൊണ്ട് വണ്ടിയില്‍ ആളെ കയറ്റുമ്പോള്‍ വണ്ടിയില്‍ നിന്നും ആളെ ഇറക്കി വിടുന്ന അവസ്ഥ പോലും ഉണ്ടാകുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. വിഷയത്തില്‍ അധികൃതര്‍ അടിയന്തരമായി പരിഹാരം കാണണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Story Highlights:auto drivers who buy cng autorickshaws dont get city permit in kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here