ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖം വിട്ടെന്ന് റിപ്പോർട്ട്

ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖം വിട്ടെന്ന് റിപ്പോർട്ട്. നങ്കൂരമിട്ട് 6 ദിവസങ്ങൾക്കു ശേഷമാണ് കപ്പൽ ഹംബൻടോട്ട തുറമുഖം വിട്ടത്. കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടുന്നതിനെ ഇന്ത്യ എതിർത്തിരുന്നു. ഓഗസ്റ്റ് 11ന് നങ്കൂരമിടേണ്ടിയിരുന്ന കപ്പൽ ഇന്ത്യൻ എതിർപ്പ് കാരണം 16നാണ് ശ്രീലങ്കൻ തുറമുഖത്ത് എത്തിയത്.
ഓഗസ്റ്റ് 16ന് രാവിലെ 8.20ന് ഹംബൻടോട്ട തുറമുഖത്തെത്തിയ കപ്പൽ ഇന്ന് വൈകിട്ട് 4ന് അവിടെ നിന്ന് വിട്ടു. ചൈനയിലെ ജിയാങ് യിൻ തുറമുഖത്തേക്കാണ് കപ്പലിൻ്റെ സഞ്ചാരം.
സാങ്കേതികമായി വളരെ പുരോഗമിച്ച ചൈനയുടെ സ്‌പേസ് ട്രാക്കിംഗ് കപ്പലാണ് യുവാൻ വാങ്5. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ആണ് ഹംബൻതോട്ട തുറമുഖ യാർഡിൽ കപ്പൽ എത്തുന്നത്. കപ്പൽ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകൾ സംഭരിക്കാനും വിശകലനം ചെയ്യാൻ ചാരക്കപ്പലിന് കഴിയുമെന്നാണ് പെന്റഗൺ റിപ്പോർട്ട് ചെയ്യുന്നത്. യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ചൈന പ്രകോപിതരായത്. ചാരക്കപ്പൽ ശ്രീലങ്കയിൽ പ്രവേശിക്കുമെന്ന സൂചന പുറത്തെത്തിയത് മുതൽ കേരളത്തിലും തമിഴ്‌നാട്ടിലും അതീവജാഗ്രതയ്ക്ക് നാവികസേന തീരുമാനിച്ചിരുന്നു.
Story Highlights: Chinese Ship Yuan Wang 5 Leaves Srilanka Port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here