Advertisement

കോൺ​ഗ്രസ് ഉന്നതതല സംഘം ചൈന അതിർത്തി സന്ദർശിക്കും

August 22, 2022
Google News 2 minutes Read
Congress visit Arunachal Pradesh

കോൺ​ഗ്രസ് ഉന്നതതല സംഘം ചൈന അതിർത്തി സന്ദർശിക്കും. അരുണാചൽ അതിർത്തിയാണ് സന്ദർശിക്കുക. ചൈനീസ് കൈയേറ്റം നേരിട്ട് വിലയിരുത്തും. നോർത്ത് ഈസ്റ്റ് കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സന്ദർശനം. എൻഇസിസിസി കൺവീനർ പ്രദ്യുത് ബോർഡോലോയ് ആണ്‌ ഇക്കാര്യം അറിയിച്ചത് ( Congress visit Arunachal Pradesh ).

ചൈനയുടെ നുഴഞ്ഞുകയറ്റ റിപ്പോർട്ടുകളെ തുടർന്ന് അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ വേണ്ടിയാണ് കോൺഗ്രസ് പ്രതിനിധി സംഘം അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുന്നത്.

റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനീസ് നുഴഞ്ഞുകയറ്റങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തുടരുന്ന മൗനമാണ് അതിർത്തി സന്ദർശനത്തിന് കാരണമായതെന്ന് പ്രദ്യുത് ബോർഡോലോയ് ദേശീയ മാധ്യമമായ ദി ടെലിഗ്രാഫിനോട് പറഞ്ഞു.

Story Highlights: Cong team lines up visit to assess China situation along Arunachal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here