രാഷ്ട്രീയ പ്രേരിതമായ ഗവർണറുടെ ആരോപണം അംഗീകരിക്കാൻ കഴിയില്ല; വിസിക്ക് പിന്തുണയുമായി അക്കാദമിക രംഗത്തെ പ്രമുഖർ

കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രന് പിന്തുണയുമായി അക്കാദമിക രംഗത്തെ പ്രമുഖർ.
ഗവർണറുടെ ആരോപണം അപലപനീയമാണെന്ന് അഭിപ്രായം. രാജ്യത്തെ പ്രമുഖ ചരിത്രകാരൻമാരിൽ ഒരാളാണ് ഗോപിനാഥ് രവീന്ദ്രൻ. രാഷ്ട്രീയ പ്രേരിതമായ ഗവർണറുടെ ആരോപണം അംഗീകരിക്കാൻ കഴിയില്ല.വിസിയെ അധിക്ഷേപിക്കുന്നതിൽ നിന്ന് പിൻമാറണമെന്നും ആവശ്യം. പ്രസ്താവനയിൽ അക്കാദമിക രംഗത്തുള്ള 50 പേർ ഒപ്പിട്ടു. റോമിലാ ഥാപ്പർ, പ്രൊഫ: കെ എൻ പണിക്കർ, പ്രഭാത് പട്നായിക് തുടങ്ങിയവർ ഒപ്പിട്ടുണ്ട്.
ഇതിനിടെ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്ന് വിളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാപ്പ് പറയണമെന്ന് ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വാർത്താ കുറിപ്പിലൂടെയാണ് എകെപിസിടിഎ ഗവർണർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. കേരളത്തിലെ സർവകലാശാലകളെ അപമാനിക്കാനും അവയെ ചെളിവാരിയെറിയാനും രാജ്ഭവൻ കേന്ദ്രീകരിച്ച് തുടർച്ചയായി നടക്കുന്ന സംഘപരിവാർ ഗൂഡാലോചയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇത് എന്ന് വാർത്താ കുറിപ്പിൽ അസോസിയേഷൻ ആരോപിക്കുന്നു.
Read Also: പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി; സര്‍വകലാശാലയ്ക്ക് തിരിച്ചടി
വൈസ് ചാൻസലർ ക്രിമിനലാണെന്ന് ആരോപിച്ച ഗവർണർ, എല്ലാ പരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും കുറ്റപ്പെടുത്തിയിരുന്നു. വിസിക്കെതിരെ നിയമപരമായ നടപടികളുമായി നീങ്ങും. രാഷ്ട്രീയ ലക്ഷ്യത്തോടെ ധാരാളം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വിസി നടത്തി. എന്നെ കായികമായി നേരിടാൻ അദ്ദേഹം ഒത്താശ ചെയ്തു. രാജ്ഭവൻ ആവശ്യപ്പെട്ടിട്ടുപോലും അദ്ദേഹം കയ്യേറ്റം റിപ്പോർട്ട് ചെയ്തില്ല. മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചാണ് വിസിയുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Highlights: Eminent academics support Kannur University VC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here