കർണാടകയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം

കർണാടകയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം. കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബസിനു നേരെ ഒരു സംഘം കല്ലെറിഞ്ഞത്. ബെംഗളൂരു- മൂന്നാർ ബസിനു നേരെയായിരുന്നു ആക്രമണം. ബസ് ഡ്രൈവർ സനൂപിനെ സംഘം കായികമായി ഉപദ്രവിച്ചു.
പിന്നാലെ വന്ന കാറിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം. കാറിലെ യാത്രക്കാരും കാറിനു പിന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരും ചേർന്ന് ബസിനു നേരെ കല്ലെറിയുകയും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. യാത്രക്കാർക്കൊന്നും പരുക്കില്ല. ഇവരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.
സംഭവത്തിൽ മാണ്ഡ്യ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: karnataka ksrtc bus attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here