ടിവിയെക്കാൾ കാഴ്ചക്കാർ ഒടിടി പ്ലാറ്റ്‌ഫോമിന്…

യു.എസില്‍ കേബിള്‍ ടി.വി ഉപയോഗിക്കുന്നവരേക്കാൾ മുന്നിൽ ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍. ആഗോള മാര്‍ക്കറ്റിങ് ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യകത്മാക്കിയിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ റിലീസുകളാണ് ഒടിടിയിലൂടെ പുറത്തിറങ്ങാൻ ഇരിക്കുന്നത്. യു.എസില്‍ ആകെ ടെലിവിഷന്‍ ഉപഭോഗത്തില്‍ 34.8 ശതമാനം സ്ട്രീമിങ് ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേബിള്‍ ഉപഭോഗം 34.4 ശതമാനവും ബ്രോഡ്കാസ്റ്റ് ടിവി 21.6 ശതമാനവുമാണ്. ഇത് ആദ്യമായാണ് ഒറ്റിറ്റി കേബിൾ ടിവിയെ മറികടക്കുന്നത്.
ആളുകളുടെ ടി.വി. ഉപഭോഗ രീതികള്‍ മാറിവരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ ട്രെൻഡിന് സമാനമായ മാറ്റങ്ങൾ ആഗോളതലത്തിലും സംഭവിക്കുമെന്നാണ് വിലയിരുത്തൽ. ഓരോ വര്‍ഷവും കേബിള്‍ ബ്രോഡ്കാസ്റ്റ് ഉപഭോക്താക്കളുടെ എണ്ണം കുറയുകയും ഒ.ടി.ടി. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് സംഭവിക്കുകയൂം ചെയ്യുന്നുണ്ട്. ആഴ്ചയില്‍ 19,100 കോടി മിനിറ്റ് നേരം ആളുകള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ ചെലവഴിക്കുന്നുണ്ട്.
നെറ്റ്ഫ്‌ളിക്‌സ്, ഹുലു, പ്രൈം വീഡിയോ, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളാണ് ജൂണിലും ജൂലൈയിലും ഉപഭോഗത്തില്‍ മുന്നിലുള്ളത്. സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണ്‍ 4 റിലീസ് ചെയ്തതോടെ 1800 കോടി അധിക ഉപഭോക്താക്കളെ നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചിട്ടുണ്ട്. 8 ശതമാനമാണ് ഉപഭോഗം വർധിച്ചത്.
Story Highlights: ott streaming surpasses cable tv in tv viewing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here