Advertisement

എല്ലാത്തിനും കാരണം ക്യാപ്റ്റൻ സ്ഥാനം; ആരാധക പിന്തുണ അതിശയിപ്പിക്കുന്നു എന്ന് സഞ്ജു സാംസൺ

August 22, 2022
Google News 2 minutes Read
sanju samson response captaincy

ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ സ്ഥാനം തന്നിൽ വ്യത്യസ്ത ചിന്താഗതി വരുത്തിയെന്ന് മലയാളി താരം സഞ്ജു സാംസൺ. നേരത്തെ, തൻ്റെ ബാറ്റിംഗിനെക്കുറിച്ച് മാത്രമാണ് താൻ ചിന്തിച്ചിരുന്നതെന്നും ഇപ്പോൾ ടീമിലെ മറ്റുള്ളവരെക്കുറിച്ച് കൂടി ചിന്തിക്കുന്നുണ്ട് എന്നും സഞ്ജു പറഞ്ഞു. (sanju samson response captaincy)

“ക്രിക്കറ്റിനോടുള്ള എൻ്റെ വീക്ഷണം മാറ്റിയത് ഐപിഎലാണ്. നേരത്തെ എൻ്റെ ബാറ്റിംഗിനെപ്പറ്റിയും എൻ്റെ ഗെയിമിനെപ്പറ്റിയുമാണ് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ, ക്യാപ്റ്റൻസി വളരെ വ്യത്യസ്തമായ ഒരു ചിന്താഗതി എനിക്ക് സമ്മാനിച്ചു. ഞാൻ ഇപ്പോൾ മറ്റുള്ളവരുടെ ഗെയിമിനെപ്പറ്റിയും ചിന്തിക്കുന്നുണ്ട്. ദേശീയ ടീമിൽ സ്ഥിരമായി സ്ഥാനം ലഭിക്കാത്തത് വിഷമമുണ്ടാക്കും. പക്ഷേ, പോസിറ്റീവായി തുടരുകയാണ്. ഞാൻ ഒരു വിശ്വാസിയാണ്. കരിയറിൽ എന്ത് സംഭവിച്ചാലും അതിനെ പോസിറ്റീവായി എടുക്കണം. സുഹൃത്തുക്കൾ ക്രിക്കറ്റ് കളിക്കുമ്പോൾ പുറത്തിരിക്കുന്നത് വിഷമകരമാണ്. ഇന്ത്യക്കായി വളരെ കുറച്ച് കളിച്ചിട്ടും ഇത്രയധികം ആരാധക പിന്തുണയുള്ളത് അത്ഭുതപ്പെടുത്തുന്നു. കളി കാണാൻ വരുന്നവരിൽ ഒരുപാട് മലയാളികളുണ്ടെന്ന് തോന്നുന്നു. അവർ ‘ചേട്ടാ ചേട്ടാ’ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ അഭിമാനമാണ്.”- സഞ്ജു പറഞ്ഞു.

Read Also: സിക്കന്ദർ റാസയുടെ ഒറ്റയാൾ പോരാട്ടം വിഫലം; ഇന്ത്യക്ക് ആവേശ ജയം

സിംബാബ്‌വെക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ ആവേശജയം കുറിച്ചിരുന്നു. 13 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 49.3 ഓവറിൽ 276 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടായി. 95 പന്തുകളിൽ 115 റൺസെടുത്ത ഓൾറൗണ്ടർ സിക്കന്ദർ റാസ സിംബാബ്‌വെയ്ക്കായി തിളങ്ങി. സീൻ വില്ല്യംസ് 45 റൺസെടുത്തു.

പരമ്പരയിൽ ആദ്യമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 289 റൺസെടുത്തത്. കന്നി ഏകദിന സെഞ്ചുറി നേടിയ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 97 പന്തുകൾ നേരിട്ട് 130 റൺസെടുത്ത ഗില്ലിനൊപ്പം ഫിഫ്റ്റിയടിച്ച ഇഷാൻ കിഷനും (50) തിളങ്ങി. സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാൻസ് 5 വിക്കറ്റ് നേടി.

Story Highlights: sanju samson response captaincy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here