Advertisement

പച്ചക്കറി വില കുത്തനെ ഉയരുന്നു; ഇനിയും കൂടാൻ സാധ്യതയെന്ന് വ്യാപാരികൾ…

August 22, 2022
Google News 0 minutes Read

ആഘോഷങ്ങളുടെ സീസണാണ്. മലയാളികൾക്ക് ഓണം കാലം ഏറെ പ്രിയപ്പെട്ടതും. ഉത്സവക്കാലമിങ്ങെത്തിയത്തോടെ പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിച്ചുവരികയാണ്. മറ്റുസംസഥാനങ്ങളിൽ ഉണ്ടായ കനത്ത മഴയും അതുമൂലം സംഭവിച്ച കൃഷിനാശവും വിലക്കയറ്റത്തെ സ്വാധീനിച്ചു. അരി 38 രൂപയില്‍ നിന്ന് 53 രൂപ ആയപ്പോൾ പച്ചക്കറികൾക്ക് മുപ്പതു രൂപ വരെയാണ് വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ വിഷുസദ്യ ചെലവേറിയതാകും. മഴ നശിപ്പിച്ച കൃഷിയിൽ നാടൻ പച്ചക്കറികളുടെ വരവ് കുറയുകയും പച്ചക്കറിയ്ക്ക് നമ്മൾ ആശ്രയിക്കുന്ന കര്‍ണാടകയിലും ആന്ധയിലും തമിഴ്നാട്ടിലും മഴപെയ്ത് കൃഷി നശിച്ചതും ഇത്തവണത്തെ ഓണത്തെ ബാധിച്ചു.

കാബേജ്, ക്യാരറ്റ് അടക്കമുള്ള പച്ചക്കറികള്‍ക്ക് ഇപ്പോള്‍ കിലോയ്ക്ക് അറുപത് രൂപയാണ് വില. വരുംദിവസങ്ങളിൽ ഇനിയും കൂടാനാണ് സാധ്യത. എല്ലാ അത്യാവശ്യ പച്ചക്കറി സാധനങ്ങൾക്കും വില കൂടിയിരിക്കുകയാണ്. പച്ചമുളകിന് മുപ്പത് രൂപയിൽ നിന്ന് എഴുപത് രൂപയും വറ്റൽ മുളകിന് 260 ല്‍ നിന്ന് 300 ആയി വർദ്ധിച്ചു. കൂടെ തന്നെ അരിയ്ക്കും വില വർധിച്ചു. കൂടാതെ കടയിൽ സ്റ്റോക്ക് കുറവാണെന്നും വ്യാപാരികൾ പറയുന്നു.

ഓണം അടുക്കുംതോറും ഇനിയും വില കൂടാനാണ് സാധ്യത. സാധാരണക്കാർക്ക് ഈ ഓണക്കാലം ഏറെ വെല്ലുവിളികളാണ് ഉയർത്തുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here