തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലമുണ്ടായില്ല

തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂത്താളിയിലാണ് സംഭവം. പുതിയയേടത്ത് ചന്ദ്രികയാണ് (53) പട്ടിയുടെ കടിയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് ഇവരുടെ മുഖത്ത് തെരുവു നായയുടെ കടിയേറ്റത്. ( Woman dies after being attacked by stray dog ).
Read Also: 10 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരണം
പേ വിഷ ബാധ ഉണ്ടായോ എന്നതിൽ പരിശോധന ഫലങ്ങൾ വരാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചന്ദ്രികയെ കൂടാതെ എട്ടുപേർക്കുകൂടി അന്ന് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ചന്ദ്രികയുടെ മുഖത്താണ് കടിയേറ്റത്.
പത്തുദിവസം മുൻപ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ചന്ദ്രികയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ചന്ദ്രിക മരിച്ചത്.
Story Highlights: Woman dies after being attacked by stray dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here