പ്രവാചക നിന്ദ; ബിജെപി എംഎൽഎ അറസ്റ്റിൽ

തെലങ്കാന ബിജെപി എംഎൽഎ ടി രാജാ സിംഗ് അറസ്റ്റിൽ. പ്രവാചകൻ മുഹമ്മദിനെതിരെ അപകീർത്തി പ്രസ്താവനകൾ നടത്തിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജാ സിംഗിൻ്റെ പ്രസ്താവനകൾക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇയാൾക്കെതിരെ മതവിശ്വാസം വ്രണപ്പെടുത്തിയതിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
രാജാ സിംഗ് പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഹൈദരാബാദിൻ്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധം നടന്നു. ഇതിനെ തുടർന്നാണ് രാജാ സിംഗിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ തടസപ്പെടുത്താൻ ഇയാൾ ശ്രമിച്ചിരുന്നു. 50 അനുയായികൾക്കൊപ്പം വേദിയിലെത്താൻ ശ്രമിച്ച ഇയാളെ പൊലീസ് കരുതൽ തടങ്കലിൽ വച്ചിരുന്നു.
Story Highlights: BJP MLA Raja Singh Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here