Advertisement

ചൈനയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ മടക്കം; വിസ അപേക്ഷകൾ നാളെ മുതൽ സമർപ്പിക്കാം

August 23, 2022
Google News 2 minutes Read

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ചൈന.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ പൂർത്തിയാക്കാൻ വിസ നൽകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയിലേക്ക് മടങ്ങിപ്പോകാൻ വിദ്യാർത്ഥികൾക്ക് വിസ അപേക്ഷ 24 മുതൽ സമർപ്പിക്കാം. വിസ അപേക്ഷയ്ക്കൊപ്പം യൂണിവേഴ്സിറ്റികൾ നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് റിട്ടേർണിംഗ് ടു ക്യാമ്പസ് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും ചൈനീസ് വിസയ്ക്ക് അപേക്ഷിക്കാം.

കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടര വർഷത്തിലേറെയായി ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് നേരിട്ടിരുന്നു. ചൈനയിൽ പഠിക്കാൻ താൽപ്പര്യമുള്ള പുതിയ വിദ്യാർത്ഥികൾക്കും രാജ്യത്തേക്ക് ഇനി വരാൻ കഴിയുമെന്ന് ന്യൂഡൽഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി. ദീർഘകാല ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ ഇതോടെ പ്രവേശനം നേടാം.

Read Also: ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ചൈനയിലേക്ക് പോകാൻ വഴിയൊരുങ്ങുന്നു

വിദ്യാർത്ഥികൾക്ക് വിസ അനുവദിച്ചതിന് പുറമെ വാണിജ്യ, വ്യാപാര ആവശ്യങ്ങൾക്കായുള്ള എം വിസ, പഠന ടൂറുകൾ, മറ്റ് വാണിജ്യേതര പ്രവർത്തനങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവർക്കുള്ള എഫ് വിസ, ജോലിക്കായി എത്തുന്നവർക്കുള്ള ഇസഡ് വിസ എന്നീ വിസകളും ചൈന പ്രഖ്യാപിച്ചു.

Story Highlights: China eases visa ban in boost to Indian students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here