സംവിധായകന്‍ ലിംഗുസ്വാമിക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച് കോടതി

സാമ്പത്തിക ക്രമക്കേട് കേസില്‍ സംവിധായകന്‍ ലിംഗുസ്വാമിക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച് ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി. ലിംഗുസ്വാമിക്കും സഹോദരന്‍ സുഭാഷ് ചന്ദ്രബോസിനുമാണ് കോടതി ശിക്ഷ വിധിച്ചത്.
1.03 കോടി രൂപയുടെ ചെക്ക് മടങ്ങിയതോടെയാണ് ലിംഗുസ്വാമിക്കെതിരെ നിയമനടപടി. പിവിപി എന്ന ഫിനാന്‍സ് കമ്പനിയാണ് സംവിധായകനും സഹോദരനുമെതിരെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ‘യെന്നിയെഴു നാള്‍’ എന്ന ചിത്രത്തിന് വേണ്ടി ലിംഗുസാമിയുടെ പ്രൊഡക്ഷന്‍ കമ്പനി തങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുക്കുകയും നല്‍കിയ 35 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതുമാണ് കേസ്.
Read Also: രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി നടി തൃഷ
കാര്‍ത്തിയും സാമന്തയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘യെന്നിയെഴു നാള്‍’. കോടതി വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ലിംഗുസ്വാമിയുടെ നീക്കം.
Story Highlights: director lingusamy faces imprisonment sentence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here