ഇർഫാൻ ഹബീബ് ഗുണ്ട, വിസിക്ക് വൃത്തികെട്ട ക്രിമിനൽ മനസ്; വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂർ സർവകലാശാല വിസിക്കെതിരെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടേത് വൃത്തികെട്ട ക്രിമിനൽ മനസാണെന്ന് ഗവർണർ തുറന്നടിച്ചു. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവർണർ രംഗത്തെത്തി.
കഴിഞ്ഞ ദിവസം കണ്ണൂർ വിസിക്കെതിരെ നടത്തിയ ക്രിമിനൽ പരാമർശത്തിൽ നിന്ന് ഒരു പടി കൂടി കടന്നാക്രമിച്ചാണ് ഗവർണറുടെ ഇന്നത്തെ പ്രതികരണം. തെരുവ് ഗുണ്ടയെന്ന പരാമർശിച്ചായിരുന്നു ഇർഫാൻ ഹബീബിനെതിരെയുള്ള ഗവർണറുടെ വിമർശനം.
തനിക്കെതിരായ കൈയേറ്റത്തിന് പിന്നിലെ ഡൽഹി കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയിൽ കണ്ണൂർ വിസിക്ക് പങ്കുണ്ടെന്ന് ഗവർണർ ആവർത്തിക്കുന്നു. ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയില്ലെന്നും കുറ്റപ്പെടുത്തി. കണ്ണൂർ സർവകലാശാലയും, കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണെന്നും വിമര്‍ശിച്ചു. അധികാരം വെട്ടി കുറയ്ക്കുന്ന ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കാനിരികെ ഭരണഘടനാ വിരുദ്ധമായ ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ വ്യക്തമാക്കി.
Story Highlights: Governor Arif Muhammad Khan attacked again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here