Advertisement

‘മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല, വിഷയം രാഷ്ട്രപതിയെ അറിയിക്കും’: മലപ്പുറം പരാമര്‍ശത്തില്‍ കടുത്ത നിലപാടുമായി ഗവര്‍ണര്‍

October 10, 2024
Google News 2 minutes Read
governor

മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കടുത്ത നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്നും ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സ്വര്‍ണ്ണ കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഹിന്ദു ദിനപത്രത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് വിവരങ്ങള്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ അവര്‍ പറയുന്നു കസ്റ്റമസിനാണ് ഉത്തരവാദിത്തം എന്ന്. കസ്റ്റംസിലാണ് ഉത്തരവാദിത്വമെങ്കില്‍ നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ല – അദ്ദേഹം വീണ്ടും ചോദിച്ചു.

Read Also: ഗവര്‍ണറുടേത് വിലകുറഞ്ഞ നടപടി, വെല്ലുവിളിയായി കാണുന്നില്ല’ : മറുപടിയുമായി എംവി ഗോവിന്ദന്‍

കഴിഞ്ഞാഴ്ച ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും തന്നെ വന്ന് കണ്ടിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനായിരുന്നു വന്നു കണ്ടത്. ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും സ്വമേധയാണെന്ന് തന്നെ വന്ന് കണ്ടത്. അതിന് സര്‍ക്കാരിന് കുഴപ്പമില്ല. താന്‍ വിളിപ്പിച്ചാല്‍ ആണ് കുഴപ്പം. ഞാന്‍ പിന്നെ ആരോടാണ് ഇക്കാര്യങ്ങള്‍ ബ്രീഫ് ചെയ്യാന്‍ ആവശ്യപ്പെടുക. ഹിന്ദു പത്രത്തിനെയാണ് എനിക്ക് വിശ്വാസം – ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. രാഷ്ട്രപതിക്ക് കത്ത് എഴുതിയിട്ടില്ലെന്നും അതിനു വേണ്ടിയുള്ള വിവരശേഖരണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : Governor against Kerala government and Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here