ഗവര്‍ണറുടേത് വിലകുറഞ്ഞ നടപടി, വെല്ലുവിളിയായി കാണുന്നില്ല’ : മറുപടിയുമായി എംവി ഗോവിന്ദന്‍
ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയിരിക്കുന്നു. വസ്തുതകള്‍ പൂര്‍ണമായി പുറത്ത് വന്നാലും അതൊന്നും തനിക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രചരണമാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിലകുറഞ്ഞ ഒരു രീതിയാണ് – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവര്‍ണര്‍ക്ക് ഒരിക്കലും നിറവേറ്റാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നതെന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെയെന്നും ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. പദാനുപദം ഗവര്‍ണര്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല
ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നേരത്തെ നടത്തിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.
Read Also: ‘മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ട്, ദേശവിരുദ്ധ പ്രവർത്തനം എന്നെ അറിയിച്ചില്ല’; ഗവർണർ
മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വീണ്ടും രംഗത്തെത്തിയിരുന്നു. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.
Story Highlights : MV Govindan replies to Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here