Advertisement

കടക്കൂ പുറത്തെന്ന പ്രയോഗം മത്സ്യത്തൊഴിലാളികളോട് വേണ്ട; ലത്തീൻ അതിരൂപത

August 23, 2022
Google News 1 minute Read

വിഴിഞ്ഞം തുറമുഖ സമരത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത. നികൃഷ്ടജീവികളുടെ തലവനാണ് മന്ത്രിസഭയെ നയിക്കുന്നതെന്നും കടക്കൂ പുറത്തെന്ന പ്രയോഗം മത്സ്യത്തൊഴിലാളികളോട് വേണ്ടെന്നും സമരസമിതി പ്രതികരിച്ചു. അതേസമയം
തുറമുഖ ഉപരോധ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് പൊലീസ്‌ ബാരിക്കേഡുകൾ മരിച്ചിട്ട് സമരക്കാർ പദ്ധതി പ്രദേശത്തേക്ക് കടന്നു.

നിയമസഭയിൽ മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നുവെന്ന് പ്രതികരിച്ച അതിരൂപത തുറമുഖ മന്ത്രി വിഡ്ഢിയാണെന്നും പരിഹസിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തുന്ന രൂപത്തിലേക്ക് സമരം മാറുമെന്ന് വികാരി ജനറൽ ഫാദർ യൂജിൻ പെരേര ട്വന്റി ഫോറിനോട് പറഞ്ഞു.

വർഗീയ സമരമെന്ന് ആക്ഷേപത്തിന് മറുപടിയായി കൂടുതൽ സമുദായങ്ങൾ സമരത്തിനെത്തുമെന്നും അതിരൂപത അറിയിച്ചു. അതേസമയം ഉപരോധ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് സമരക്കാർ ബാരിക്കേഡുകൾ മറിച്ചിട്ടും പൂട്ട് തകർത്തും തുറമുഖ പ്രദേശത്തേക്ക് കടന്നുകയറി.

Read Also: ‘ജനവിരുദ്ധം’; വിഴിഞ്ഞത്തെ സമരം ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയെന്ന് മുഖ്യമന്ത്രി

സമവായ ചർച്ചകൾ തുടരുന്നതിനിടെയുണ്ടായ മുഖ്യമന്ത്രിയുടെ പ്രതികരണവും അതിരൂപതയുടെ വിമർശനവും പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഉറപ്പാണ്. ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേരുന്ന സർവകക്ഷി യോഗത്തിലും സമവായമുണ്ടാകുമെന്ന് കരുതാനാവില്ല.

Story Highlights: Latin Archdiocese against CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here