Advertisement

‘ജനവിരുദ്ധം’; വിഴിഞ്ഞത്തെ സമരം ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയെന്ന് മുഖ്യമന്ത്രി

August 23, 2022
Google News 2 minutes Read

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബൃഹദ് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. (cm pinarayi vijayan against fishermen protest in vizhinjam)

മന്ത്രിതല സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷ വച്ചിരുന്നത് മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുമെന്നായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി. മുന്‍കൂട്ടി പദ്ധതിയിട്ട സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി സമരത്തെ പൂര്‍ണമായി തള്ളി. വിഴിഞ്ഞത്തുകാര്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റുചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നത്.

Read Also: ‘സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല’; ഇന്നല്ലെങ്കില്‍ ഭാവിയില്‍ കേന്ദ്രത്തിന് അനുമതി തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതി കൊണ്ടാണ് തീരശോഷണം സംഭവിക്കുന്നതെന്ന സമരക്കാരുടെ വാദത്തെ മുഖ്യമന്ത്രിയും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും പൂര്‍ണമായി തള്ളി. വിദഗ്ധ സമിതിയുടെ പരിശോധനയിലും ഹരിത ട്രിബ്യൂണലിന്റെ പഠനങ്ങളിലും പദ്ധതി തീരശോഷണത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം ഒരു കാരണവശാലവും നിര്‍ത്തിവയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയില്‍ വ്യക്തമാക്കി.

Story Highlights: cm pinarayi vijayan against fishermen protest in vizhinjam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here