സംരക്ഷണം ആവശ്യമുള്ള, ദുര്‍ബല വിഭാഗമായാണ് സ്ത്രീകളെ നിയമം കണക്കാക്കുന്നത്: ബോംബെ ഹൈക്കോടതി

സംരക്ഷണം ആവശ്യമുള്ള, സമൂഹത്തിലെ ദുര്‍ബല വിഭാഗമായാണ് സ്ത്രീകളെ നിയമം കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. തന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പൂനെയില്‍ നിന്ന് താനെയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
ഹര്‍ജിക്കാരി സ്ത്രീയായതിനാലും നിയമം സ്ത്രീകളെ ദുര്‍ബലവിഭാഗമായി കണക്കാക്കുന്നതിനാലും അവര്‍ക്ക് മുന്‍ഗണന കൂടുതല്‍ നല്‍കേണ്ടതുണ്ടെന്നും കൂടുതല്‍ സംരക്ഷണം ആവശ്യമുള്ള സമൂഹത്തിലെ ദുര്‍ബല വിഭാഗമാണ് സ്ത്രീകളെന്നുമാണ് കോടതിയുടെ പ്രസ്താവന.
വിവാഹമോചനം നേടിയ ഭര്‍ത്താവും യുവതിയും നല്‍കിയ രണ്ട് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ജസ്റ്റിസ് എസ് എം മോദക് ആണ് ഹര്‍ജി പരിഗണിച്ചത്. പൂനെ സ്വദേശിയായ ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍, താനെ കോടതിയിലെ കേസ് പൂനെയിയിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. നവി മുംബൈ സ്വദേശിനിയായ യുവതി തന്റെ ഹര്‍ജി പൂനെ കോടതിയില്‍ നിന്ന് താനെയിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്.
Read Also: ക്ഷേത്ര ദർശനത്തിനു മുൻപ് മാംസം കഴിച്ചു; സിദ്ധരാമയ്യ ഹിന്ദു മതവിശ്വാസത്തെ അവഹേളിച്ചെന്ന് ബിജെപി
വീട്ടില്‍ അമ്മയടക്കം പരിചരണം ആവശ്യമുള്ള മുതിര്‍ന്നവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളും ഉണ്ടെന്നും അതിനാല്‍ കേസിന് വേണ്ടി താനെയിലേക്ക് യാത്ര ചെയ്യാനാകില്ലെന്നും യുവാവ് പറഞ്ഞു. തനിക്ക് ജോലിയോ വരുമാനമോ ഇല്ലാത്തതിനാല്‍ പൂനെയിലേക്ക് പോകാന്‍ കഴിയില്ലെന്നാണ് യുവതിയുടെ വാദം. അതേസമയം ‘ഭാര്യയുടെ യാത്രാച്ചെലവ് നല്‍കാന്‍ ഭര്‍ത്താവ് ആത്മാര്‍ത്ഥത കാണിച്ചെന്ന്’ ജസ്റ്റിസ് മോദക് നിരീക്ഷിച്ചു. യുവതിയുടെ ആവശ്യം പ്രകാരം കേസ് കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്തു.
Story Highlights: Law considers women as weaker section of society says bombay high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here