തിരുപ്പതി ക്ഷേത്ര ട്രസ്റ്റിലെ പൂജാരിമാരുടെ വീടുകളില്‍ നിന്ന് 128 കിലോ സ്വര്‍ണം പിടിച്ചെടുത്തോ? വാര്‍ത്തയുടെ സത്യാവസ്ഥ[24 Fact Check]

തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റിലെ പൂജാരിമാരുടെ വീടുകളില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച സ്വര്‍ണം പിടിച്ചെടുത്തു എന്ന തരത്തില്‍ ഒരു കുറിപ്പും ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 128 കിലോ സ്വര്‍ണവും 150 കോടിയുടെ പണവും 70 കോടിയുടെ വജ്രവും കണ്ടെടുത്തെന്നായിരുന്നു പ്രചാരണം. വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിക്കാം. (Old Image Of Gold Jewellery Resurfaces As Recent Raid On Tirupati Priest’s House fact check)
തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റിലെ പൂജാരിമാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ സ്വര്‍ണം എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. ‘ഇത് നിങ്ങളുടെ രക്തത്തിന്റെയും വിയര്‍പ്പിന്റെയും സമ്പാദ്യമാണ്’ എന്ന ഹിന്ദി അടിക്കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 16 പൂജാരിമാരില്‍ ഒരാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 128 കിലോ സ്വര്‍ണവും 150 കോടിയുടെ പണവും 70 കോടിയുടെ വജ്രവും കണ്ടെടുത്തെന്നാണ് അവകാശവാദം. തമിഴ്നാട്ടിലെ വെല്ലൂരിലെ ജോസ് ആലുക്കാസ് ഷോറൂമില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് പോലീസ് കണ്ടെടുത്ത സ്വര്‍ണവും ആഭരണങ്ങളുമാണ് തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നത്.
Story Highlights: Old Image Of Gold Jewellery Resurfaces As Recent Raid On Tirupati Priest’s House fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here