iPhone 14 Launch : ഐഫോൺ 12നും 13നും വമ്പൻ വിലക്കിഴിവ്

ഐഫോൺ 12നും 13നും വമ്പൻ വിലക്കിഴിവുമായി ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ. ഐഫോൺ 14 പുറത്തിറങ്ങാനൊരുങ്ങുന്നതിൻ്റെ മുന്നോടി ആയാണ് അതിനു മുൻപ് പുറത്തിറങ്ങിയ മോഡലുകൾക്ക് ആമസോൺ വിലക്കിഴിവ് പ്രഖ്യാപിച്ചത്. ഐഫോൺ 13ന് 11 ശതമാനം വിലക്കിഴിവും 12ന് 18 ശതമാനം വിലക്കിഴിവുമാണ് ആമസോൺ നൽകുന്നത്.
ഐഫോൺ 13ൻ്റെ വില 79,900 രൂപയാണ്. 11 ശതമാനം വിലക്കിഴിവിൽ ഫോൺ 70,900 രൂപയ്ക്ക് ലഭിക്കും. ഇതിൽ എക്സ്ചേഞ്ച് ഓഫർ പരിഗണിച്ചാൽ 12,750 രൂപ കൂടി കുറച്ച് ഐഫോൺ 13ൻ്റെ വില 58,150 രൂപയാവും. ഐഫോൺ 12ൻ്റെ വില 65,900 രൂപയാണ്. 18 ശതമാനം വിലക്കിഴിവ് കൂടി പരിഗണിക്കുമ്പോൾ വില 53,999 ആയി കുറയും. എക്സ്ചേഞ്ച് ഓഫറിൽ 12,750 രൂപ കൂടി കുറയുമ്പോൾ വില 41,249 രൂപയാവും.
Story Highlights: price drop iphone amazon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here