Advertisement

അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ ആരോപണവുമായി ബന്ധുക്കൾ

August 23, 2022
Google News 2 minutes Read

തിരുവനന്തപുരം നഗരൂരിൽ അച്ഛന്റെയും മകൻറെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഗുരുതര ആരോപണവുമായി മരിച്ച സുനിൽ കുമാറിന്റെ ബന്ധുക്കൾ. വാഹന ഉടമയായ ജാഫർ ഖാനെ രക്ഷിക്കാൻ ഒപ്പം ഉണ്ടായിരുന്ന ഷിറാഫിനെ ഒന്നാം പ്രതിയാക്കിയതായി ആരോപണം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് കുടുംബം 24 നോട് പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആറ്റിങ്ങൽ-കിളിമാനൂർ റോഡിൽ, നഗരൂർ കല്ലിങ്കൽ വച്ച് ഫോർച്യൂണർ കാറിടിച്ച് മുണ്ടയിൽകോണം സ്വദേശി സുനിൽകുമാറും(45) മകൻ ശ്രീദേവും(5) മരിച്ചത്. അമിതവേഗത്തിൽ എത്തിയ വാഹനം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ കാറിൽ ഉണ്ടായിരുന്ന ഷിറാഫും, ജാഫറും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

വാഹനം ഓടിച്ച ഷിറാഫ് ആണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസിന്റെ ഈ വാദത്തിനെതിരെ മരിച്ച സുനിൽകുമാറിന്റെ കുടുംബം രംഗത്തെത്തി. വാഹന ഉടമ കൂടിയായ ജാഫർഖാനെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നു ഷിറാഫിനെ ഒന്നാം പ്രതി ആക്കിയെന്നാണ് ആക്ഷേപം. വാഹനം ഓടിച്ചത് ജാഫർ ഖാൻ ആണെന്നും കുടുംബം 24 നോട് പറഞ്ഞു. അപകടത്തിന് 10 മിനിറ്റ് മുൻപ് വാഹനം ഓടിച്ചിരുന്നത് ജാഫർഖാൻ ആണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ 24 ലഭിച്ചു.

മദ്യപിച്ച് ബേക്കറി ജീവനക്കാരുമായി തർക്കമുണ്ടായതിന് ശേഷം വാഹനമെടുത്ത് പോകുന്നതാണ് ദൃശ്യങ്ങൾ ഉള്ളത്. പൊലീസ് അട്ടിമറിയിടക്കം സുനിൽകുമാറിന്റെ കുടുംബം സംശയിക്കുന്നുണ്ട്. അതിനാൽ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് അടക്കം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് കുടുംബത്തിൻറെ തീരുമാനം.

Story Highlights: Relatives on car accident case that killed father and son in tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here