സുപ്രിയ അഭിനയ രംഗത്തേക്ക് വരാന്‍ സാധ്യതയുണ്ടോ?; ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി

അഭിനയത്തില്‍ നിന്ന് ആരംഭിച്ച് സംവിധാനം, നിര്‍മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ്. തന്റെ സിനിമാ മോഹങ്ങള്‍ക്ക് പങ്കാളിയായ സുപ്രിയ നല്‍കുന്ന പിന്തുണയെക്കുറിച്ച് പൃഥ്വിരാജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സിനിമാ നിര്‍മാണ രംഗത്ത് തന്റേതായ ഇടമുറപ്പിച്ച് കഴിഞ്ഞ സുപ്രിയ അഭിനയ രംഗത്തേക്ക് കടന്നുവരാനുള്ള സാധ്യതയുണ്ടോ എന്ന് ആരാധകര്‍ നിരന്തരം ചോദിക്കാറുണ്ട്. ആ ചോദ്യത്തിന് ഇപ്പോള്‍ വ്യക്തമായി മറുപടി പറയുകയാണ് പൃഥ്വിരാജ്. (will supriya menon enter acting pritviraj’s replay )
സുപ്രിയ അഭിനയ രംഗത്തേക്ക് കടന്നുവരുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. അഭിനയം സുപ്രിയയ്ക്ക് അത്ര താത്പര്യമുള്ള മേഖലയല്ല. ഇപ്പോഴും അടിസ്ഥാനപരമായി സുപ്രിയ ഒരു മാധ്യമപ്രവര്‍ത്തകയാണ്. മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ചാണ് സുപ്രിയ ഏറ്റവും ഉത്സാഹത്തോടെ സംസാരിച്ച് കണ്ടിട്ടുള്ളത്. അടിസ്ഥാനപരമായി സുപ്രിയ ഒരു ന്യൂസ് ജേര്‍ണലിസ്റ്റാണ്. കരിയറിന്റെ അവസാന സമയത്ത് സുപ്രിയ ബിസിനസ് ജേര്‍ണലിസ്റ്റായിരുന്നു. ഇപ്പോള്‍ സുപ്രിയ സിനിമാ നിര്‍മാണം ഇഷ്ടപ്പെട്ട് തുടങ്ങിയെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ചില തിരക്കഥകള്‍ നല്ലതാണെന്ന് തിരിച്ചറിയാനുള്‍പ്പെടെ ഇപ്പോള്‍ സുപ്രിയയ്ക്ക് കഴിയും. സുപ്രിയ സിനിമാ നിര്‍മാണം ആസ്വദിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് സുപ്രിയയാണ്. പൃഥ്വിരാജ് പറഞ്ഞു. ട്വന്റിഫോറിന്റെ എന്ന് നിങ്ങളുടെ പൃഥ്വി എന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights: will supriya menon enter acting pritviraj’s replay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here