നമ്മൾ ചെയുന്ന ക്രൂരതയ്ക്ക് പ്രകൃതി തിരിച്ചടിക്കും; വൈറലായി മരം മുറിച്ചുമാറ്റുന്നതിന്റെ വീഡിയോ

ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ പലപ്പോഴായി അദ്ദേഹം പങ്കിടാറുമുണ്ട്. ആളുകളുടെ ക്രിയേറ്റിവിറ്റിയെ അദ്ദേഹം വലിയ രീതിയിൽ തന്നെ അദ്ദേഹം പ്രോത്സാഹിപ്പിക്കാറുമുണ്ട്. അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെ അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
If you cut down trees, they won’t take it lying down ??????pic.twitter.com/TekNZiQSTF
— anand mahindra (@anandmahindra) August 23, 2022
പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. എന്നാൽ ഒന്ന് ചുറ്റും കണ്ണോടിച്ചാൽ നമുക്കറിയാം അത് മറന്നുള്ള പ്രവൃത്തിയാണ് നമ്മൾ ചെയ്യുന്നത്. പ്രകൃതിയോട് നമ്മൾ കാണിക്കുന്ന ഓരോ ക്രൂരതയ്ക്കും പ്രകൃതി നമ്മളോട് പകരം ചോദിക്കും. അതിനുള്ള തെളിവാണ് ഈ വിഡിയോ. മൂന്ന് പേർ ചേർന്ന് ഒരു മരം മുറിച്ചു മാറ്റുന്നതും മറിഞ്ഞ് വീഴുന്ന വഴിയിൽ അതിന് ‘പ്രതികാരം’ ചെയ്യുന്ന മരത്തിന്റെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
മുറിച്ചു മാറ്റിയ മരം തെന്നിമാറി സമീപത്ത് നിന്നയാളെ തൂക്കിയെറിയുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങൾ. പ്രകൃതി ഒന്നിനും മാപ്പ് നൽകില്ല എന്നാണ് ഒരാൾ ഈ വിഡിയോയിക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
Story Highlights: Anand Mahindra Shares Hilarious Video Of Nature Taking “Revenge In Style”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here