മേയർ-എംഎൽഎ കല്യാണം: ആർഭാടമില്ല; ക്ഷണക്കത്തുമായി സിപിഐഎം

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനും എം.എൽ.എ സച്ചിൻ ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സെപ്തംബർ നാലിനാണ് വിവാഹം നടക്കുക. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.(arya rajendran sachin dev wedding on sep 4th)
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
ആർഭാടങ്ങളൊന്നുമില്ലാത്ത ക്ഷണക്കത്തിൽ സച്ചിൻ്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം പറഞ്ഞാണ് പറഞ്ഞാണ് പരിചയപ്പെടുത്തൽ. എ കെ.ജി ഹാളിൽ വച്ച് രാവിലെ 11നാണ് കല്യാണം. എസ്.എഫ്.ഐ പ്രവർത്തകരായി തുടങ്ങിയ പരിചയമാണ് ഇരുവരും തമ്മിലുള്ള പുതു ജീവിതത്തിന് വഴിതുറക്കുന്നത്. ഏതാനും മാസം മുൻപ് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും ചേർന്ന് വിവാഹ നിശ്ചയം നടത്തിയിരുന്നു.
Story Highlights: arya rajendran sachin dev wedding on sep 4th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here