വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

തൃശൂര്‍ കാഞ്ഞാണിയില്‍ വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറി അപകടമുണ്ടാക്കിയ സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. പാലാഴി- തൃശൂര്‍ റൂട്ടിലോടുന്ന കിരണ്‍ ബസിലെ ഡ്രൈവര്‍ അന്തിക്കാട് പടിയം സ്വദേശി കളരിക്കല്‍ സിനീഷിന്റെ ലൈസന്‍സാണ് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് റദ്ദ് ചെയ്തത്. ഇയാള്‍ക്കെതിരെ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിന് അന്തിക്കാട് പൊലീസ് കേസെടുത്തു ( Bus driver license cancelled ).
കഴിഞ്ഞ ദിവസമാണ് കാഞ്ഞാണിയില്‍ വച്ച് വഴിയാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി കാലുകള്‍ ചതഞ്ഞരഞ്ഞത്. തൃശൂര്‍ പാലാഴി റൂട്ടിലോടുന്ന കിരണ്‍ എന്ന ബസാണ് അപകടമുണ്ടാക്കിയത്.
Read Also: തൃശൂരിൽ സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം കൊടുത്ത് കൊന്നു
അപകടത്തില്‍ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി പട്ടാട്ട് അബ്ദുള്‍ ഖാദര്‍ മകന്‍ ഷാഹുല്‍ ഹമീദിനാണ് പരിക്കേറ്റത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയില്‍ വഴി യാത്രക്കാരനെ ഇടിക്കുകയും അയാള്‍ ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Story Highlights: Bus driver license cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here