പെരുമ്പാമ്പിനെ വിഴുങ്ങുന്ന മറ്റൊരു പാമ്പോ? എക്‌സ് റേ ദൃശ്യം പുറത്ത്

‘പെരുമ്പാമ്പിന്റെ വായില്‍ നിന്ന് രക്ഷപെട്ടുള്ള വരവാണ്’ എന്ന് സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി പലപ്പോഴും പറയാറുണ്ട്. മൃഗങ്ങളെയും മറ്റ് ജീവികളെയുമൊക്കെ പാടെ വിഴുങ്ങുന്ന വര്‍ഗമായിട്ടാണ് പെരുമ്പാമ്പിനെ നമ്മള്‍ കാണാറുള്ളത്. എന്നാല്‍ ഈ വിരുതനെ വിഴുങ്ങുന്ന മറ്റൊരു പാമ്പിനെ കുറിച്ചറിയാമോ? അതാണ് കോട്ടണ്‍മൗത്ത്.
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ലാണ് പെരുമ്പാമ്പിനെ കോട്ടണ്‍മൗത്ത് സ്‌നേക്ക് വിഴുങ്ങിയത്. ഫ്‌ളോറിഡയിലെ മയാമി കാഴ്ചബംഗ്ലാവിലാണ് സംഭവം. പെരുമ്പാമ്പിന്റെ വയറില്‍ ഘടിപ്പിച്ച ട്രാക്കറില്‍ നിന്നാണ് പാമ്പിനെ വിഴുങ്ങിയതാണെന്ന് കണ്ടെത്തിയത്.
കോട്ടണ്‍മൗത്തിന്റെ എക്‌സ് റേ ചിത്രങ്ങള്‍ മൃഗശാലാ അധികൃതര്‍ പുറത്തുവിട്ടു. പെരുമ്പാമ്പിന്റെ വാല്‍ ഭാഗമാണ് ആദ്യം ഭക്ഷിച്ചതെന്ന് എക്‌സ് റേ ചിത്രങ്ങളില്‍ വ്യക്തമായി കാണാം. 43 ഇഞ്ചാണ് കോട്ടണ്‍ മൗത്തിന്റെ നീളം. 39 ഇഞ്ചാണ് ചത്ത പെരുമ്പാമ്പിന്റെ നീളം.
Read Also: 8 മില്യൺ വർഷം പഴക്കമുള്ള ചീങ്കണ്ണിയുടെ തലയോട്ടി കണ്ടെത്തി
വെസ്റ്റേണ്‍ കോട്ടണ്‍മൗത്ത് എന്ന അഗ്കിസ്‌ട്രോഡോണ്‍ പിസ്സിവോറസ് ല്യൂക്കോസ്റ്റോമ കിഴക്കന്‍ യുഎസില്‍ നിന്നുള്ള ഒരു വിഷമുള്ള പിറ്റ് വൈപ്പര്‍ ആണ്. പാമ്പിന്റെ വായിലെ വെളുത്ത പാളിയില്‍ നിന്നാണ് ഇതിന് കോട്ടണ്‍മൗത്ത് എന്ന പേര് ലഭിച്ചത്.
Story Highlights: cottonmouth Snake Eats Python
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here