കൊച്ചി വിമാനത്താവളത്തിൽ കറൻസി പിടിച്ചെടുത്തു
കൊച്ചി വിമാനത്താവളത്തിൽ നിന്ന് കറൻസി പിടിച്ചെടുത്തു. സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാൻ ശ്രമിച്ചയാളാണ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി തോപ്പിൽ യൂസഫാണ് പിടിയിലായത്. 500 റിയാലിന്റെ 800 നോട്ടുകളാണ് പിടിച്ചെടുത്തത് (
Currency seized at Kochi airport ).
Read Also: വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
ബുധനാഴ്ച വൈകീട്ട് സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേയ്ക്ക് പോകാനെത്തിയതായിരുന്നു യൂസഫ്. ബാഗിലെ രഹസ്യ അറയിൽ സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാനായിരുന്നു ശ്രമം. രഹസ്യ അറയിൽ ഒളിപ്പിച്ച 500 റിയാലിന്‍റെ 800 നോട്ടുകളാണ് പിടിച്ചെടുത്തത്. 90 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് മൂല്യം. സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്. തുടർനടപടികൾക്കായി പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.
Story Highlights: Currency seized at Kochi airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here