Advertisement

തൃശൂരിൽ സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം കൊടുത്ത് കൊന്നു

August 24, 2022
Google News 1 minute Read

തൃശൂർ കുന്നംകുളത്ത് കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് മരിച്ചത്.

സംഭവത്തിൽ മകൾ ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തി സ്ഥലം കൈക്കലാക്കി വിൽപ്പന നടത്തിയ സാമ്പത്തിക ബാധിതാ തീർക്കുന്നതിനായാണ് കൊലപാതകം ചെയ്തതെന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരണപ്പെട്ടത്. സംഭവത്തിൽ സാധാരണ മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ഇതോടെ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തതിലാണ് മകൾ ഇന്ദുലേഖ വിഷം നൽകിയതെന്ന് സ്ഥിരീകരിച്ചത്.

എലിവിഷം നൽകിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ പതിനെട്ടിനാണ് വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ കുന്നംകുളം താലൂക്കാശുപത്രിയിൽ രു​ഗ്മിണിയെ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് എലിവിഷത്തിൻറെ സാന്നിധ്യം കണ്ടെത്തിയത്. 22നാണ് രുഗ്മണിയുടെ മരണം. പോസ്റ്റുമോർട്ടത്തിലാണ് വിഷാംശം സ്ഥിരീകരിച്ചത്. മകളാണ് വിഷം നൽകിയതെന്ന് സംശയിക്കുന്നതായി അച്ഛൻ ചന്ദ്രൻ മൊഴി നൽകിയതാണ് വഴിത്തിരിവായത്. ഇന്ദുലേഖയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

Story Highlights: Daughter poisoned mother to steal property in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here