Advertisement

വാട്‌സ്ആപ്പിൽ പി ജയരാജന്റെ പേരിൽ വ്യാജൻ; പണം തട്ടാൻ ശ്രമം

August 24, 2022
Google News 2 minutes Read

സിപിഐഎം നേതാവ് പി. ജയരാജൻറെ പേരിൽ പണം തട്ടാൻ ശ്രമം. വാട്സാപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് പണം തട്ടാൻ ശ്രമിച്ചത്. കണ്ണൂർ അഡീഷണൽ പൊലീസ് സുപ്രണ്ടിന് പി. ജയരാജൻ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനത്തെ പല പ്രമുഖരുടേയും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ കൂടി പണം ആവശ്യപ്പെട്ടിരുന്നത് സംബന്ധിച്ച് പൊലീസിൽ വിവരം ലഭിച്ചിരുന്നു.(fake whatsapp account inthe name of p jayarajan)

നിരവധി പേരോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. എന്നാൽ ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈൽ ഉണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരോട് പണം ആവശ്യപ്പെട്ടിരുന്നു. കൊച്ചി ആസ്ഥാനമായ തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന്റെ പരാതിയിലാൽ സംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.

Story Highlights: fake whatsapp account inthe name of p jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here