Advertisement

കശ്മീർ വിവാദം; കെ.ടി ജലീലിനെതിരെ എഫ്‌ഐആർ

August 24, 2022
Google News 2 minutes Read
kt jaleel

കശ്മീർ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്. ദേശീയ മഹിമയെ അവഹേളിക്കൽ നിയമപ്രകാരമാണ് കേസ്. IPC 153 (B) സെഷൻ 2 പ്രകാരമാണ് കേസ്. കീഴ്‌വായ്പൂർ പൊലീസാണ് കേസിൽ എഫ്‌ഐആർ ഇട്ടത്. ( FIR against kt jaleel )

കെ.ടി ജലീൽ ഇന്ത്യൻ പൗരനായിരിക്കെ രാജ്യത്ത് നിലവിലുള്ള ഭരണഘടനയെ അപമാനിക്കണമെന്നും രാജ്യത്ത് കലാപമുണ്ടാക്കണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി ഓഗസറ്റ് 12ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യൻ ഭരണഘടനയുടെ കീഴിലുള്ള ജമ്മു കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും അയൽ രാജ്യമായ പാകിസ്താൻ ബലപ്രയോഗത്തിലൂടെ കൈയടക്കി വച്ചിരിക്കുന്ന കശ്മീർ ഭാഗങ്ങളെ ആസാദ് കശ്മീർ എന്നും പ്രകോപനപരമായി വിശേഷിപ്പിച്ച് ഭരണഘടനയെ അപമാനിക്കുന്ന തരത്തിൽ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിച്ച് പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.

ഇന്നലെയാണ് ആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുന്നത്. ആർഎസ്എസ് നേതാവായ അരുൺ മോഹൻ നൽകിയ ഹർജിയിലാണ് കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

കെ ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി കീഴ്വായ്പൂർ പൊലീസിനാണ് നിർദേശം നൽകിയിരിക്കുന്നത്. ആർഎസ്എസ് നേതാവ് മുൻപ് ജലീലിനെതിരെ ഇതേ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതേത്തുടർന്നാണ് അരുൺ മോഹൻ കോടതിയെ സമീപിച്ചത്.

കശ്മീർ സന്ദർശനവേളയിലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിൽ ജലീൽ തന്റെ പ്രസ്താവന പിൻവലിച്ചിരുന്നു. കശ്മീർ യാത്രാക്കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീൽ അവ പിൻവലിച്ചത്. പരാമർശങ്ങൾ താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നു. നാടിന്റെ നന്മയ്ക്കായി പരാമർശം പിൻവലിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീർ, ഇന്ത്യൻ അധീന കാശ്മീർ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്.

Story Highlights: FIR against kt jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here