ദുർബല വകുപ്പുകൾ ചേർത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമം; വനം വകുപ്പിനെ കുരുക്കിലാക്കി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം

വനം വകുപ്പിനെ കുരുക്കിലാക്കി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. പങ്ങാരപ്പള്ളിയിലെ മരംമുറിയിൽ കുറ്റക്കാർക്കെതിരെ ദുർബല വകുപ്പുകൾ ചേർത്തത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറെന്ന് റിപ്പോർട്ട്. പ്രതികളെ രക്ഷിക്കാൻ ഫോറസ്റ്റ് ആക്ട് വകുപ്പുകൾ ചേർത്തില്ല. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ദുർബല വകുപ്പുകൾ ചേർത്തത് പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണെന്നാണ് റിപ്പോർട്ട്. കരം അടയ്ക്കാനായി രേഖകളിൽ കൃത്രിമം വരുത്തിയെന്നും സൂചന. വടക്കാഞ്ചേരി മജിസ്‌ട്രറ്റ് കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് തയാറാക്കിയ റിപ്പോർട്ടാണ് പുറത്തുവന്നത്. വനം വകുപ്പാണ് ഇക്കാര്യത്തിൽ നിയമോപദേശം തേടിയത്.
പങ്ങാരപ്പള്ളിയിൽ നടന്ന മരംമുറി വനകുറ്റകൃത്യം തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്. 1961 ലെ നിയമപ്രകാരം വാനനിയമപ്രകാരം മുറിച്ചുകടത്തിയ തടികളും ജെസിബി അടക്കമുള്ള വാഹനങ്ങൾ കണ്ടെത്തണമെന്നും എന്നാൽ അത് ഇവിടെ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇതിനും ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്. 2005 ലെ വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമപ്രകാരമാണ് ഡെപ്യൂട്ടി റേഞ്ചർ കേസെടുത്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമം ഡെപ്യൂട്ടി റേഞ്ചർ ഉപയോഗിച്ചത് തെറ്റായ നടപടിയാണെന്ന് മാത്രമല്ല ഒരു തരത്തിലുള്ള നടപടിക്രമങ്ങളും പാലിക്കാതെയാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഇതിനിടെ മരമുറിയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട കണ്ടെത്തൽ എപിപി നടത്തിയിട്ടുണ്ട്. മരംമുറി നടന്ന സ്ഥലം വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള നോട്ടിഫൈഡ് റിസർവാണെന്നും ഇത് ഡിസ്റിസർവ് ചെയ്യാത്ത ഭൂമിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിവര രജിസ്റ്ററിൽ എപിപി പരിശോധന നടത്തിയപ്പോഴാണ് ഭൂമിയുടെ സ്വഭാവം റിസർവ്ഡ് വനമാണെന്ന് കണ്ടെത്തിയത്. അതേസമയം എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പങ്ങാരപ്പിള്ളിയിൽ പട്ടയഭൂമിയില്‍നിന്ന് കോടികൾ വിലമതിക്കുന്ന മരങ്ങൾ കടത്തിയത് ഉദ്യോഗസ്ഥർ പണം വാങ്ങിയിട്ടാണെന്ന് ട്വന്റി ഫോർ പുറത്തുവിട്ടിരുന്നു. പണം വാങ്ങിയാണ് വാക്കാൽ അനുമതി നൽകിയതെന്ന് പട്ടയം ലഭിച്ചയാളാണ് വെളിപ്പെടുത്തിയത്.
Story Highlights: Illegal Tree Felling Pangarappilly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here